ന്യൂഡല്‍ഹി: ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് പാർലമെന്‍റില്‍ അവതരിപ്പിക്കുകയാണ്.മന്ത്രി ബജറ്റ് പ്രസംഗം അവതരിപ്പിച്ചത് മൂന്നാം മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയതിന് ജനത്തിന് നന്ദിയറിയിച്ചു കൊണ്ടാണ്.
രാജ്യത്തിൻ്റെ സംബദ്‌വ്യവസ്ഥ സുശക്തമാണെന്ന് പറഞ്ഞ മന്ത്രി, ബജറ്റില്‍ തൊഴില്‍, മധ്യവര്‍ഗം, ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും വ്യക്തമാക്കി. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
രാവിലെ 11നാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റിന് മന്ത്രിസഭാ യോഗത്തിന്‍റെ അനുമതി ലഭിച്ച ശേഷമായിരുന്നു ഇത്.