തോക്ക് ചൂണ്ടിയതില്‍ ബസ് ജീവനക്കാര്‍ക്ക് പരാതിയില്ല : മുഹമദ് നിഹാല്‍ എന്ന തൊപ്പിയെ പൊലീസ് വിട്ടയച്ചു

കോഴിക്കോട് : സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത വ്‌ളോഗര്‍ തൊപ്പിയെ പൊലീസ് വിട്ടയച്ചു.പരാതിയില്ലെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിട്ടയച്ചത്.

അഞ്ച് മണിക്കൂറിലധികം വടകര പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു തൊപ്പിയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും. വടകര ബസ് സ്റ്റാന്റില്‍ വെച്ച്‌ ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയ സംഭവത്തിലാണ് പൊലീസ് തൊപ്പിയെ കസ്റ്റഡിയില്‍ എടുത്തത്.

ഇന്നലെ വൈകിട്ട് 5.30യോടെയായിരുന്നു സംഭവം. വടകര-കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോടേക്ക് പോകുകയായിരുന്നു മുഹമദ് നിഹാല്‍ എന്ന തൊപ്പി. കാറിന് അരികിലേക്ക് അശ്രദ്ധമായി ബസ് എത്തിയെന്ന് ആരോപിച്ച്‌ ബസിന് പിന്നാലെ തൊപ്പിയും കാര്‍ യാത്രക്കാരായ രണ്ട് പേരും വടകര ബസ് സ്റ്റാന്റില്‍ എത്തി.

തുടര്‍ന്ന് ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തൊപ്പിയെ തടഞ്ഞ് വെച്ച്‌ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

spot_img

Related Articles

Latest news