സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു. ബസുടമകളുടെ എല്ലാ സംഘടനകളും സമരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. സ്വകാര്യബസുടമകളുമായി ഗതഗാത വകുപ്പ് മന്ത്രി സിപി ജോണ്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിക്കെതിരെയായിരുന്നു സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.
ബസുടമകളുടെ ആറ് സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതിയായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്. പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും കടക്കെണിയിലേക്ക് നീങ്ങുകയാണെന്നും ബസുടമകള്‍ പറയുന്നു. സമരത്തിന്റെ കാര്യം ഒക്ടോബര്‍ 16ന് സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല.
ഇതോടെ സമരവുമായി മുന്നോട്ട് പോകും എന്ന നിലപാടിലായിരുന്നു സംഘടനകള്‍. എന്നാല്‍ ഇന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച നിര്‍ണായകമായി. സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആണ് ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്, ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓള് കേരള ബസ് ഓപറേറ്റേഴ്സ് ഓര്ഗനൈസേഷന്, കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്, കേരള ബസ് ഓപറേറ്റേഴ്സ് കോ-ഓഡിനേഷന്‍ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു.
ഈ കമ്മീഷന് സെപ്തംബര്‍ രണ്ടിന് സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാറിന് മുന്നില്‍ നിര്‍ദേശങ്ങള്‍ വച്ചിരുന്നു. എന്നാല്‍, ആ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണവും വരുമാനവും കുറഞ്ഞതായും പല സര്‍വിസുകളും നിര്‍ത്തേണ്ടിവന്നതായും ബസുടമകള്‍ ചൂണ്ടിക്കാണിക്കുന്നു.
അതിനിടെ സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസി വെറ്റ് ലീസില്‍ എടുക്കാനും പത്മകുമാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നിയമായനുസൃതമായി നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട് എന്നാണ് വിവരം. ഇത് പ്രകാരം ബസ് വാടകയ്ക്ക് എടുക്കുന്നവര്‍ ചെലവ് വഹിക്കുകയും ഉടമയ്ക്ക് വാടക നല്‍കുകയും ചെയ്യണം. ബസിലെ ഒരു ജീവനക്കാരന് മാത്രം ബസ് ഉടമ നിര്‍ദേശിക്കുന്ന വ്യക്തിയായേക്കും.
ഇതുവഴി ബസ് തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്ന തൊഴില്‍ നഷ്ടവും പരിഹരിക്കാനാകും. എല്ലാ ആഴ്ചയിലും ബസ് മുതലാളിക്ക് വാടക കൈമാറുന്ന തരത്തിലായിരിക്കും വ്യവസ്ഥ.

