ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍‌ത്ഥികളെ പ്രഖ്യാപിച്ചു

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് പാർട്ടി. വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി ജനവിധി തേടും.പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെയും ചേലക്കരയില്‍ രമ്യ ഹരിദാസിനെയും മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കുന്നതിനെതിരെ ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച്‌ ധാരണ ഉണ്ടാകില്ലെന്ന് വിമർശനം ഉന്നയിച്ചായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയത്. ഡോ. പി സരിനോ വിടി ബല്‍റാമോ സ്ഥാനാർഥി ആകുന്നതില്‍ വിയോജിപ്പില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിർപ്പെല്ലാം മറികടന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.

spot_img

Related Articles

Latest news