സി.എ സഈദ് ഫാറൂഖി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പണിതനും കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന നിർവാഹക സമിതി അംഗവുമായ സി.എ സഈദ് ഫാറൂഖി (65) നിര്യാതനായി. സി.ഐ. ഇ ആർ കരിക്കുലം സമിതി ചെയർമാൻ, കേരള ജംഇയ്യതുൽ ഉലമ അസി:സെകട്ടറി, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻ്റ്, ഖുർആൻ ലേണിംഗ് സ്കൂൾ ഗവേണിംഗ് ബോഡി അംഗം, കോഴിക്കോട് സിവിൽ സ്റ്റേഷൻ മസ്ജിദ് ഖതീബ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അൽ-ഫിത്റ ഇസ്ലാമിക്
പ്രീ സ്കൂൾ പദ്ധതിയുടെ സ്ഥാപകനും ഡയരക്ടറുമാണ്. വളരെക്കാലം സംസ്ഥാന സർക്കാറിൻ്റെ കരിക്കുലം കമ്മിറ്റി അംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് ഗവ: ഭാഷാധ്യാപക പരിശീലന കേന്ദ്രത്തിലെ അധ്യാപകനായാണ് സർവീസിൽ നിന്ന് വിരമിച്ചത്.

പ്രമുഖ ഇസ്‌ലാഹീ പണ്ഡിതൻ മർഹും സി. എ മുഹമ്മദ് മൗലവിയുടെ മകനാണ്.
ഭാര്യമാർ: പരേതയായ മുനീറ, സമിത
മക്കൾ: റാഇദ്, ഹിബ , ഹംന , ഫാത്വിമ, സാഇദ്

കാലത്ത് 10.30-ന് മോഡേൺ ബസാർ അൽഫിത്വ് റ സെൻ്ററിൽ മയ്യിത്ത് നമസ്കാരം നടക്കും. ശേഷം 11 – മണിക്ക് മാത്തോട്ടം മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടത്തി മാത്തോട്ടം ഖബർസ്ഥാനിൽ ഖബറടക്കും

spot_img

Related Articles

Latest news