പൗരത്വനിയമം ചിലര്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നു: മോഹന്‍ ഭഗവത്

നിയമം രാജ്യത്തെ മുസ്ലിങ്ങളെ ബാധിക്കില്ല

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിയും ദേശീയ ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്തെ മുസ്ലിങ്ങളെ ബാധിക്കില്ലെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് വ്യക്തമാക്കി. നാനി ഗോപാല്‍ മഹന്തയുടെ സിറ്റസന്‍ഷിപ്പ് ഡിബേറ്റ് ഓവര്‍ എന്‍.ആർ.സി. ആന്‍ഡ് സി.എ. എ., അസം ആന്‍ഡ് പൊളിറ്റിക്‌സ് ഓഫ് ഹിസ്റ്ററി എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.എ.എ ഒരിക്കലും ഇന്ത്യയിലെ മുസ്ലിം പൗരന്മാര്‍ക്ക് ഉപദ്രവമുണ്ടാക്കില്ല. ചിലര്‍ രാഷ്ട്രീയ നേട്ടത്തിനായി ഇത് ഹിന്ദുമുസ്ലിം പ്രശ്‌നമായി പ്രചരിപ്പിക്കുന്നു. എന്നാല്‍ ഈ നിയമങ്ങള്‍ ഒരിക്കലും ഹിന്ദുമുസ്ലിം പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.

വിഭജനത്തിന് ശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഇന്ത്യ ഉറപ്പ് നല്‍കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരൊക്കെയാണ് രാജ്യത്തെ പൗരന്മാരെന്ന് മനസിലാക്കുകയാണ് എന്‍.ആര്‍.സി കൊണ്ട് ലക്ഷ്യമിടുന്നത്. ഇത് പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സെക്യുലറിസം, സോഷ്യലിസം എന്നിവ മറ്റുള്ളവരില്‍ നിന്ന് പഠിക്കേണ്ട ആവശ്യം നമുക്കില്ല. നമ്മുടെ പാരമ്പര്യമാണത്. വസുധൈവ കുടുംബകം എന്നാണ് നമ്മുടെ പാരമ്പര്യം. മറ്റു മതങ്ങളോട് യാതൊരു പ്രശ്‌നവും ഇന്ത്യക്കാര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

spot_img

Related Articles

Latest news