പൗരത്വനിയമം ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന അമുസ്ലിംകള്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ച നിയമഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
നിയമം പ്രായോഗികമാക്കാന്‍ ഇനിയും നാലു മാസമെങ്കിലും വേണ്ടി വരുമെന്ന് വി.കെ ശ്രീകണ്ഠന്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചു.

പൗരത്വ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ ക്രമപ്പെടുത്തുന്നതിന് നിയമ നിര്‍മാണത്തിനുള്ള കമ്മിറ്റികള്‍ ലോക്സഭയ്ക്ക് ഏപ്രില്‍ ഒന്‍പത് വരെയും രാജ്യസഭയ്ക്ക് ജൂലൈ ഒന്‍പത് വരെയുമാണ് സമയമനുവദിച്ചിരിക്കുന്നത്. പൗരത്വനിയമത്തിന് കീഴില്‍ വരുന്ന അഭയാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൃത്യമായ ചട്ടം പുറപ്പെടുവിച്ച ശേഷം പൗരത്വത്തിനായി അപേക്ഷ നല്‍കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം, ഡല്‍ഹിയില്‍ ലഫ്.ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന രാജ്യ തലസ്ഥാന നിയമ ഭേദഗതിയെച്ചൊല്ലി തുടര്‍ച്ചയായ രണ്ടാംദിവസവും രാജ്യസഭ സ്തംഭിച്ചു. ബില്ല് ജനാധിപത്യ, ഭരണഘടാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചതു മൂലം പല തവണ സഭാനടപടികള്‍ നിര്‍ത്തി വച്ചു.

spot_img

Related Articles

Latest news