വായു, കടൽ, കര തുറമുഖങ്ങളിൽ ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കാനാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നതെന്ന് സൗദി പ്രസ് ഏജൻസി (SPA) ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ഉപയോഗപ്പെടുത്താം.
സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) കഴിഞ്ഞ വർഷം ഡ്യൂട്ടി ഫ്രീ ഏരിയകളെ നിയന്ത്രിക്കുന്ന നിയമങ്ങളിൽ ഭേദഗതി വരുത്താൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് തീരുമാനം.
മുൻപ് അധികൃതരുടെ നിർദ്ദേശത്തിൽ, ഡ്യൂട്ടി ഫ്രീ ഏരിയകൾ സൗദിയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഡിപ്പാർച്ചർ ഹാളുകളിൽ മാത്രമായിരുന്നു അനുവദിച്ചിരുന്നത്.