രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. അന്‍പതിനായിരം കോടി രൂപ ആരോഗ്യ മേഖലക്കും ഒന്നര ലക്ഷം കോടി രൂപ ചെറുകിട ഇടത്തരം വ്യാപാര സംരഭങ്ങള്‍ക്കും അനുവദിച്ച പാക്കേജിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

വിനോദ സഞ്ചാര മേഖലക്ക് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. രണ്ട് ദിവസം മുമ്പാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.

1.22 ലക്ഷം കോടിയുടെ കയറ്റുമതി ഇന്‍ഷുറന്‍സ് പദ്ധതിക്കും അനുമതി നല്‍കി. 3.03 ലക്ഷം കോടിയുടെ പവര്‍ ഡിസ്‌കോം പദ്ധതിക്കും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

spot_img

Related Articles

Latest news