കരിപൂർ എയർ പോർട്ട് മാർച്ച് ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.

കൊണ്ടോട്ടി:ഹജ്ജ് എംബാർക്കേഷൻ കരിപ്പൂരിൽ പുനസ്ഥാപിക്കുക, വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള വിലക്ക് നീക്കുക , അമിതമായ ആർ ടി പിസിആർ ടെസ്റ്റ് നിരക്ക് ക്രമീകരിക്കുക,പുതിയ പാർക്കിംഗ് നിയമങ്ങ ളുടെ പേരിൽ നടക്കുന്ന കൊള്ള തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലബാർ ഡെവലപ്മെൻറ് ഫോറം കരിപ്പൂർ എയർ പോർട്ട് മാർച്ച് നടത്തി. ഹജ്ജ് ഹൗസ് പരിസര ത്ത് നിന്ന് ആരംഭിച്ച മാർച്ച് വിമാനത്താവള പരിസരത്ത് പോലീസ് തടഞ്ഞു.യാത്രക്കാരെ ഇറക്കാനും ലഗേജുകൾ ട്രോളിയിൽ കയറ്റാനും മൂന്നു മിനിറ്റിൽ കൂടുതൽ സമയം അതിക്രമി ച്ചാൽ നിർബന്ധപൂർവ്വം വാഹനങ്ങളിൽ നിന്ന് വൻതുക പിഴ ഈടാക്കുന്ന അതോറിറ്റിയുടെ പുതിയ നയം പുനപരിശോധിച്ചില്ലെങ്കിൽ പ്രത്യക്ഷ തുടർ സമരപരിപാടികൾ ആവിഷ്ക രിക്കുമെന്ന് മാർച്ച് സൂചിപ്പിച്ചു. മാർച്ച് ഇ.ടി. മുഹമ്മദ് ബഷീർ എം.പി മാർച്ച് ഉദ്ഘാടനം ചെയ്തു.വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് കരിപ്പൂരിൽ പ്രശ്നങ്ങൾ ഇല്ലന്ന് ഡി.ജി.സി.എ

വ്യക്തമാക്കിയിട്ടും ഇനിയും കേന്ദ്രം കരിപ്പൂരി നോട് കാണിക്കുന്ന അവഗണന ദുരൂഹമാണന്ന് ഇ.ടി സൂചിപ്പിച്ചു. ഹജ്ജ് സർവീസ് കാര്യത്തിലും

കരിപ്പൂരിനെ തഴഞ്ഞു. എന്നാൽ യാത്രക്കാരെ ചൂഷണം ചെയ്യുന്ന കാര്യത്തിൽ അതോറിറ്റിക്ക് താൽപര്യം കൂടുതലാണ്. അദ്ദേഹം പറഞ്ഞു.

ടി.വി. ഇബ്രാഹീം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.അഷ്റഫ് കളത്തിങ്ങൽപാറ അധ്യ ക്ഷത വഹിച്ചു. എം.ഡി.എഫ് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ എടക്കുനി സമര പരിപാടികൾ വിശദീകരിച്ചു. ഡോ.ഹുസൈൻ മടവൂർ, പി. അബ്ദുറഹ്മാൻ,സന്തോഷ് കുറ്റ്യാടി,പ്രൊഫ. നാസർ കിഴിശ്ശേരി,യു.തിലകൻ, ശാദി മുസ്ഥഫ, കരീം എടപ്പാൾ,പ്രത്യുരാജ് നാറാത്ത്,പി.എ. ആസാദ്,കരീം എടപ്പാൾ ,സജ്ന വെങ്ങേരി, ഒ.കെ.മൻസൂർ ബേപ്പൂർ മെഹബൂബ് തയ്യിൽ പി മുഹമ്മദ് അഷറഫ് റസീന ബാനു കോട്ടക്കൽ, ജമാൽ കോരങ്ങോടൻ ,ജമാൽ ഓർക്കാട്ടിരി സുബൈർ ,സി കോട്ടക്കൽ,സലാം മണ്ണാറക്കൽ,അഷ്റഫ് മനരിക്കൽ,ഷബീർ ഫറോക്ക്,ഉമ്മർ കോയ തുറക്കൽ പ്രസംഗിച്ചു. എ.കെ.ഫിർദൗസ്. മുഹമ്മദലി ചുള്ളിപ്പാറ,,സലാം മച്ചിങ്ങൽ,ഗഫൂർ മുട്ടിയാറ,എം.ഡി.യൂസുഫലി പുളിക്കൽ,റുബീന, സാബിറ ചേളാരി,ഉമ്മുൽ ഫസ്‌ല,മിനി,മുജീബ് റഹ്മാൻ പി ,അഷ്റഫ് കാപ്പാടൻ,തൊട്ടിയൻ ബഷീർ നേതൃത്വം നൽകി.

spot_img

Related Articles

Latest news