കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് മോർച്ചറി, ഡെന്റൽ കോളേജ് പരിസരങ്ങൾ സഹായി സാന്ത്വനം വളണ്ടിയർമാർ ക്ലീനിങ് നടത്തി.
മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: എം. പി ശ്രീജയൻ ഉദ്ഘാടനം ചെയ്തു.
സഹായി ജനറൽ സെക്രട്ടറി നാസർ ചെറുവാടി,വളണ്ടിയർ ചെയർമാൻ ബഷീർ മുസ്ലിയാർ ചെറുപ്പ, കൺവീനർ മുനീർ മണക്കടവ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ. കെ ശംസുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
കുന്നമംഗലം, ഫെറോക്, കോഴിക്കോട് സോണുകളിൽ നിന്നും സാന്ത്വനം വളന്റിയർമാർ പങ്കെടുത്തു