യുഎഇയില്‍ ഇനി ഈ ആപ്പുകളിലൂടെ മാത്രമേ ഫോണ്‍ ചെയ്യാവൂ; നിയമം ലംഘിച്ചാല്‍ ശിക്ഷയുറപ്പ്

യുഎഇ : യുഎഇ അനുവദിച്ച 17 വോയ്പ് ആപ്പുകള്‍ വഴി മാത്രമേ ഇന്റര്‍നെറ്റ് ഫോണ്‍ ചെയ്യാവൂ എന്ന് ടെലി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

നിയമലംഘനം നടത്തി പിടിക്കപ്പെട്ടാല്‍ സൈബര്‍ നിയമം അനുസരിച്ച്‌ തടവും 20 ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ.

അനധികൃത മാര്‍ഗത്തിലൂടെ ഇന്റര്‍നെറ്റ് ഫോണ്‍ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകും. നിയമവിരുദ്ധ സംവിധാനം ഒരുക്കുന്ന വെബ്‌സൈറ്റ് തടയും. ഇത്തരം സൈറ്റുകളും ആപ്പുകളും തടയണമെന്ന് ഇത്തിസലാത്ത്, ഡൂ എന്നിവയ്‌ക്കും നിര്‍ദേശം നല്‍കി.

യുഎഇ ജനസംഖ്യയുടെ 85% പ്രവാസികളാണ്. അവര്‍ നാട്ടിലേക്ക് വിളിക്കാന്‍ സൗജന്യ ഇന്റര്‍നെറ്റ് കോളിങ് ഓഡിയോ, വീഡിയോ ആപ്പുകളെയാണ് ആശ്രയിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗമേറിയതും നിലവാരവുമുള്ള മൊബൈല്‍ ഇന്റര്‍നെറ്റ് തടസ്സമില്ലാത്ത സേവനം നല്‍കുന്നു. എന്നാല്‍ രാജ്യത്തെ ഇന്റര്‍നെറ്റ് കോളിങ് നിയന്ത്രിക്കുന്ന നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും അതോറിറ്റി പറഞ്ഞു.

മൈക്രോസോഫ്റ്റ് ടീംസ്, സ്‌കൈപ് (ബിസിനസ്), സൂം ബ്ലാക്ക്‌ബോര്‍ഡ്, ഗൂഗിള്‍ ഹാങൗട്ട്‌സ് മീറ്റ്, സിസ്‌കോ വെബെക്‌സ്, അവായ സ്‌പേസ്, ബ്ലൂജീന്‍സ്, സ്ലാക്ക്, ബോട്ടിം, സി മി, എച്ച്‌ഐയു മെസഞ്ചര്‍, വോയ്‌കൊ, ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിങ്, മാട്രിക്‌സ്, ടുടോക്ക്, കോമറ തുടങ്ങിയവയാണ് യുഎഇയില്‍ അനുമതിയുള്ള വോയ്പ് ആപ്പുകള്‍. വിപിഎന്‍ ഉപയോഗിച്ച്‌ ഇന്റര്‍നെറ്റ് ഫോണ്‍ ചെയ്യുന്നത് യുഎഇ നിരോധിച്ചിട്ടുണ്ട്. പിടിക്കപ്പെട്ടാല്‍ സൈബര്‍ നിയമം അനുസരിച്ച്‌ തടവും 20 ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ.

spot_img

Related Articles

Latest news