ഇന്ത്യൻ നേവിയിൽ 350 തസ്തികകളിലേക്ക് അപേക്ഷിക്കാം;ശമ്പളം 69100 രൂപ വരെ

ഇന്ത്യൻ നാവികസേന 2021 ഒക്ടോബർ ബാച്ചിൽ 350 എംആർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ അവിവാഹിതരായ പുരുഷന്മാർക്ക് ജൂലൈ 23ന് മുമ്പ് അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. എഴുത്തും പരീക്ഷയ്ക്കും ശാരീരിക ക്ഷമത പരിശോധിക്കുന്ന ടെസ്റ്റുകൾക്കും ശേഷമായിരിക്കും നിയമനം. ഉദ്യോഗാർത്ഥികൾ മെഡിക്കൽ പരിശോധനയ്ക്കും വിധേയരാകണം.

എഴുത്തു പരീക്ഷയിൽ ഹാജരാകുന്നതിന്, സർക്കാർ അംഗീകൃത ലാബിൽ നിന്ന് കോവിഡ് നെഗറ്റീവ് ആണ് എന്ന് തെളിയിക്കുന്ന ആർ‌ടി‌പി‌സിആർ ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കേണ്ടതുണ്ട്. റിപ്പോർട്ടിംഗ് തീയതിക്ക് 72 മണിക്കൂറിനുള്ളിലുള്ള റിപ്പോർട്ട് ആയിരിക്കണം ഹാജരാക്കേണ്ടത്.

*ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ്: ഒഴിവുള്ള തസ്തികകൾ*

*ഷെഫ്*- തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ മെനു അനുസരിച്ച് ഭക്ഷണം തയ്യാറാക്കേണ്ടതുണ്ട്. റേഷൻ അനുസരിച്ചായിരിക്കണം പാചകം ചെയ്യേണ്ടത്. കൂടാതെ, ആവശ്യാനുസരണം മറ്റ് ചുമതലകളും ലഭിച്ചേക്കാം.

*വെയിറ്റർ* – ഓഫീസർമാർക്ക് ഭക്ഷണം വിളമ്പി നൽകൽ, വീട്ടുജോലി, വൈൻ, സ്റ്റോർ മെനു തയ്യാറാക്കൽ, ഫണ്ടുകളുടെ അക്കൌണ്ടിംഗ് തുടങ്ങിയ ജോലികളാണ് പ്രധാനമായും ചെയ്യേണ്ടത്.

*ശുചീകരണ ജോലി* – വാഷ്‌റൂമുകളും മറ്റിടങ്ങളും വൃത്തിയാക്കൽ ആണ് ഈ തസ്തികയിലേയ്ക്ക് തിരഞ്ഞെടുക്കുന്നവരുടെ പ്രധാന ജോലി.

*യോഗ്യതാ മാനദണ്ഡങ്ങൾ*

അപേക്ഷകർ ഇന്ത്യൻ സർക്കാർ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ബോർഡിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. അതേസമയം, ഈ നിയമനത്തിന് പ്രായപരിധി ഉണ്ട്. 2001 ഏപ്രിൽ 1 നും 2004 സെപ്റ്റംബർ 30 നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നേവി പ്രത്യേക പരിശീലനം നൽകും. ഈ സമയം പ്രതിമാസം 14,600 രൂപ സ്റ്റൈപ്പന്റ് നൽകും. പരിശീലന കാലയളവിനുശേഷം, ഡിഫൻസ് പേ മെട്രിക്സിന്റെ ലെവൽ 3ൽ ഉദ്യോഗാർത്ഥികളെ നിയമിക്കും. ഇതനുസരിച്ച് 21,700 രൂപ മുതൽ 69,100 രൂപ വരെയായിരിക്കും ശമ്പളം. ഡിഎയ്ക്ക് പുറമെ പ്രതിമാസം 5200 രൂപ എംഎസ്പിയും ലഭിക്കും.

*കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് 65 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.* നേരിട്ടുള്ള നിയമനമായിരിക്കും.

ബിഎസ്എഫിൻറെ എയർ വിങിലേക്കുള്ള ഈ ഒഴിവുകളിലേക്ക് സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അസിസ്റ്റന്റ് എയർക്രാഫ്റ്റ് മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ), അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ), കോൺസ്റ്റബിൾ (സ്റ്റോർമാൻ) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 25 ആണ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bsf.gov.in എന്ന വെബ്സൈറ്റ് കാണുക.

Media wings:

spot_img

Related Articles

Latest news