നോമ്പെടുത്ത് വാക്സിന്‍ സ്വീകരിച്ചാല്‍ നോമ്പ് മുറിയില്ലെന്ന് സൗദി ഗ്രാന്റ് മുഫ്തി

റിയാദ്: റമദാന്‍ കാലത്ത് നോമ്പെടുത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചാല്‍ നോമ്പ് മുറിയില്ലെന്ന് സൗദി ഗ്രാന്റ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് ആലുഷെയ്ഖ് പറഞ്ഞു. കോവിഡ് വാക്സിനെടുക്കുന്നത് മറ്റ് പല കുത്തിവയ്പുകളെയും പോലെ ശരീരത്തിലെ പേശികളിലേക്ക് നല്‍കുന്ന കുത്തിവയ്പാണ്.

അത് എടുത്താല്‍ നോമ്പ് മുറിയില്ല, വായയിലൂടെയോ മൂക്കിലൂടെയോ നേരിട്ടോ ട്യൂബുകളുടെ സഹായത്താലോ വെളളം, മരുന്ന്, ഭക്ഷണം തുടങ്ങിയ അകത്തുചെല്ലുന്നതാണ് നിഷിദ്ധം. അങ്ങനെയാണെങ്കില്‍ നോമ്പ് മുറിയുമെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news