കനേഡിയൻ നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്തു.

കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ മലയാളി സമൂഹം ഏറ്റെടുത്തു നടത്തുന്ന കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി വിജയകരമായ 11 വർഷങ്ങൾ പിന്നിടുകയാണ്. ഇത്രയും വർഷത്തോളം മികച്ച നിലയിൽ കൂട്ടായ പ്രവർത്തനത്തിലൂടെ വള്ളം കളി മുന്നോട്ട് കൊണ്ടുപോയ ബ്രാംപ്ട്ടൻ മലയാളി സമാജത്തിന്റെ ഭാരവാഹികളെയും പ്രവർത്തകരെയും പ്രത്യേകം അഭിനന്ദിക്കുന്നു.

കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കാൻ കേരള ടൂറിസത്തിന് ഇത്തരം പരിപാടികൾ ഊർജ്ജം നൽകും. കേരള ടൂറിസത്തിന്റെ യഥാർത്ഥ പ്രചാരകരാവാൻ സാധിക്കുന്നത് നമ്മുടെ അതി വിപുലമായ പ്രവാസി ജനസമൂഹത്തിനുതന്നെയാണ്. അവർക്ക് അതിനാവശ്യമായ പ്രൊഫഷണൽ പരിശീലനങ്ങളും പദ്ധതികളും കേരള ടൂറിസം നടപ്പിലാക്കുന്ന കാര്യം ആലോചനയിലുണ്ട്. അഭിമാനത്തോടെ ലോകത്തിന്റെ ഏതു കോണിലിരുന്നും കേരള ടൂറിസത്തെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും ആകർഷിപ്പിക്കാനും ഉതകും വിധം നമ്മുടെ പ്രവാസി സമൂഹത്തിന് ഇടപെടാനുള്ള അവസരം ഒരുക്കാനാണ് ആഗ്രഹിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ വികാസം ഇക്കാര്യത്തിൽ വലിയ തുണയാകും.

കാനഡ സർക്കാരിൻ്റെ പിന്തുണ ഉറപ്പുവരുത്തി നടത്തുന്ന നെഹ്റു ട്രോഫി വള്ളം കളി കേരള ടൂറിസത്തിൻ്റെ പ്രചരണം കൂടിയാണ് ഏറ്റെടുത്തിരിക്കുന്നത്.
ലോകത്തിന്റെ നാനാഭാഗങ്ങളിൽ മലയാളി പ്രവാസി സമൂഹത്തിന് ഇത്തരം ഉദ്യമങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുകയാണ്.

ഓൺലൈൻ ആയി നടത്തിയ ഉദ്ഘാടന പരിപാടിയിൽ പത്മശ്രീ ഡോ. എം എ യൂസഫ് അലി, ലോക കേരള സഭാഗവും കനേഡിയൻ വള്ളംകളിയുടെ മുഖ്യ സംഘാടകനുമായ കുര്യൻ പ്രക്കാനം, മേയർ പാട്രിക് ബ്രൗൺ, എ എം ആരിഫ് എംഎംപി , റൂബി സഹോട എം പി , മന്ത്രി പരം ഗ്രിൽ, പ്രബ്മീറ്റ് സിംഗ് സർക്കാരിയ എംപിപി, സോണിയ സിന്ധു എംപി, കമൽ ഖേറാ എംപി, അമർജോട്ട് സന്ധു എംപിപി, ഗോകുലം ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.

ഈ വരുന്ന ഓഗസ്റ്റ് 21 നാണ് കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളി ബ്രാംപ്ടണിലെ പ്രോഫ്ഫസ്സേഴ്സ്‌ ലേക്കിൽ നടക്കുന്നത്.

spot_img

Related Articles

Latest news