ലണ്ടന്‍: ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്കുന്ന, സുപ്രധാന ചുവെടുവെപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.
ബ്രിട്ടനില്‍ ക്യാന്‍സര്‍ വാക്സിന്റെ ക്ലിനിക്കല്‍ ട്രയലിന് ഋഷി സുനക് സര്‍ക്കാര്‍ അന്തിമ അനുമതി നല്കി. ഇത് സംബന്ധിച്ച് ആഗോള ക്യാന്‍സര്‍ ചികിത്സ രംഗത്തെ പ്രമുഖരായ ജര്‍മ്മന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി ബയോഎന്ടെക്കുമായാണ് ധാരണാപത്രം ഒപ്പുവെച്ചത്. ക്ലിനിക്കല്‍ ട്രയലിന് വിധേയരാകാന്‍ സമ്മതമറിയിച്ച ബ്രിട്ടനിലെ രോഗികള്‍ക്ക് ശരത് കാലത്തിന് ശേഷമായിരിക്കും വാക്സിന് നല്‍കുക. എഴുപതോളം ശാസ്ത്രജ്ഞരുടെ സംഘമാണ് ക്ലിനിക്കല്‍ ട്രയലിന് നേതൃത്വം നല്‍കുക. ഇതിനായി ബയോഎന്‍ടെക്ക് ലണ്ടനില്‍ പ്രത്യേക കേന്ദ്രം സജ്ജീകരിക്കും.
ക്യാന്‍സര്‍ വാക്സിന് തെറാപ്യൂട്ടിക്കല് ടൂളുകളായാവും കൂടുതലായി ഉപയോഗിക്കപ്പെടുക. സ്തനം, കരള്‍, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന ക്യാന്സറുകള്ക്കായിരിക്കും വാക്സിന് കൂടുതല്‍ ഫലപ്രദമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ ട്യൂമര്‍ ചികില്‍സയ്ക്കും വാക്സിന് ഉപയോഗിക്കാന്‍ സാധിക്കും.
ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ 2030-ഓടെ പതിനായിരത്തിലധികം രോഗികള്‍ക്ക് വാക്സിന് നല്കാന് സാധിക്കുമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ലോകമെമ്ബാടും വാക്സിന് എത്തിക്കാനുള്ള ആദ്യ ഘട്ടമെന്ന നിലയിലാണ് ബ്രിട്ടനിലെ ക്ലിനിക്കല്‍ ട്രയലിനെ കാണുന്നതെന്ന് ബയോഎന്‍ടെക്ക് ചിഫ് എക്സിക്യൂട്ടിവ് ഓഫീസറും സഹസ്ഥാപകനുമായ ഉഗൂര്‍ ഷഹിന്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2020-ല്‍ മാത്രം പത്ത് മില്യണിലധികം ക്യാന്‍സര്‍ മരണങ്ങളാണ് ലോകമെമ്ബാടും റിപ്പോര്‍ട്ട് ചെയ്തത്.