തെരഞ്ഞെടുപ്പിന് ശേഷവും തിരക്കിലാണ് സ്ഥാനാര്‍ത്ഥി

തെരഞ്ഞെടുപ്പിന് ശേഷവും ഏറ്റുമാനൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്‍ തിരക്കിലാണ്. സ്വന്തം തെഞ്ഞെടുപ്പ് സാമഗ്രികള്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസം തന്നെ വി എന്‍ വാസവന്‍ മണ്ഡലത്തില്‍ ഇറങ്ങി.

കാറ്റും മഴയും മുന്നില്‍ കണ്ട് പരിസരം വൃത്തികേടാവാതിരിക്കാനും ഇതുമൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്ടാവാതിരിക്കുവാനുമാണ് തന്റെ ബാനറുകളും പോസ്റ്ററുകളും കട്ടൗട്ടുകളും നീക്കം ചെയ്യാന്‍ സ്ഥാനാര്‍ഥി തന്നെ നേരിട്ടിറങ്ങിയത്.

ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തിലെ നഗര ഗ്രാമപ്രദേശങ്ങള്‍ അടക്കം എല്ലാ മേഖലകളില്‍ നിന്നും പ്രവര്‍ത്തകരോടൊപ്പമാണ് വി എന്‍ വാസവന്‍ തെഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തത്. ചുവരെഴുത്തുകള്‍ വെള്ളപൂശി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ബാനറുകളും ഫ്ളക്സ് ബോര്‍ഡുകളും വെക്കരുതെന്ന് നിര്‍ദ്ദേശം സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ അറിയിച്ചിരുന്നു.

മുന്‍കാലങ്ങളില്‍ കാറ്റിലും മഴയിലും ബോര്‍ഡുകളും ബാനറുകളും ഒക്കെ വഴിയിലേക്ക് വീണും പോസ്റ്റര്‍ പതിച്ച ചുവരുകള്‍ നനഞ്ഞു വൃത്തികേടായും പലര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടാക്കിയിരുന്നു.ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രചരണം സൂചിപ്പിക്കുന്ന ഒരു സാമഗ്രികളും മണ്ഡലത്തില്‍ അവശേഷിക്കേണ്ടതില്ലെന്ന നിര്‍ബന്ധമുണ്ടായിരുന്നു സ്ഥാനാര്‍ഥി വി എന്‍ വാസവന്

spot_img

Related Articles

Latest news