കപ്പ കൃഷിക്കൊപ്പം കഞ്ചാവ് തൈ; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയില്‍; സ്വന്തം ആവശ്യത്തിന് ഒറ്റ ചെടി മാത്രമേ നട്ടിട്ടുള്ളുവെന്ന് വാദം

ഇടുക്കി: കപ്പ കൃഷിക്കൊപ്പം കഞ്ചാവും, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയില്‍. ഇടുക്കി ബേഡിമെട്ട് സ്വദേശി ജോർജിനെയാണ് ഉടുമ്പൻചോല എക്സൈസ് അറസ്റ്റ് ചെയ്തത്.സി പി എമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഇയാള്‍.

അതേസമയം സ്വന്തം ഉപയോഗത്തിനായി ഒറ്റ ചെടി മാത്രമാണ് നട്ടതെന്ന് ജോർജ് എക്സൈസ് സംഘത്തോട് പറഞ്ഞു. മുൻപും സ്വന്തം ഉപയോഗത്തിനായി കഞ്ചാവ് നട്ടിട്ടുണ്ടെന്നാണ് ജോർജിന്റെ കുറ്റസമ്മതം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

കപ്പയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃഷി. എന്നാല്‍ കപ്പയ്ക്കൊപ്പം നട്ട കഞ്ചാവാണ് ജോർജിനെ കുടുക്കിയത്. കഞ്ചാവ് ചെടി കണ്ട നാട്ടുകാരാണ് എക്സൈസിനെ വിവരമറിയിച്ചത്. ഒടുവില്‍ എക്സൈസ് എത്തി കഞ്ചാവ് ചെടിയും കഞ്ചാവ് നട്ട കർഷകൻ ജോർജിനെയും കയ്യോടെ പിടികൂടുകയായിരുന്നു. കൃഷിഭൂമിയുടെ നടുവില്‍ ജൈവവളം ഇട്ടു വളർത്തിയ നിലയിലായിരുന്നു കഞ്ചാവ്.

spot_img

Related Articles

Latest news