കുട്ടികളുടെ പാര്‍ക്കിന് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പേര്

കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശം വാട്ടര്‍ അതോറിറ്റിയുടെ സ്ഥലത്തുള്ള കുട്ടികളുടെ പാര്‍ക്കിന് സ്വാതന്ത്ര്യസമര സേനാനിയും ഐ.എന്‍.എ വനിതാ റെജിമെന്റിന്റെ ക്യാപ്റ്റനുമായിരുന്ന ലക്ഷ്മിയുടെ പേര് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പാര്‍ക്കിന് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പേര് നല്‍കുന്നത്.

സ്വാതന്ത്ര്യ സമര ചരിത്രം രേഖപ്പെടുത്തുമ്പോൾ മറന്നു പോയേക്കാവുന്ന പേരുകളിൽ ഒന്ന്. പട്ടാമ്പിയിൽ ജനിക്കുകയും സുഭാഷ് ചന്ദ്രബോസ് നേതൃത്വം കൊടുത്ത ഇന്ത്യൻ നാഷണൽ ആർമിയുടെ (ആസാദ് ഹിന്ദ് ഫൗജ്) സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിര പോരാളിയും ആയിരുന്ന ധീര വനിത . ഒരു ഡോക്ടർ ആയ അവർ ഐ എൻ എ യുടെ കീഴിൽ വനിതകൾക്കായി “ജാൻസി റാണി റജിമെൻറ്” ഉണ്ടാക്കി അതിന്റെ ക്യാപ്റ്റൻ ആയി. ശേഷം കമ്മ്യൂണിസ്റ് പാർട്ടിയിലൂടെ രാജ്യസഭാ മെമ്പർ . ഇടതു പാർട്ടികളുടെ പൊതു സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. 23 ജൂലൈ 2012 ൽ മരണപ്പെട്ടു . സി പി എം മുൻ എം പി സുഭാഷിണി അലി, അനീസ പുരി എന്നിവർ മക്കളാണ് .

spot_img

Related Articles

Latest news