സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിലെ അൽ ഉലയ്ക്ക് അടുത്തുണ്ടായ വാഹനാപകടത്തിൽ വയനാട്ടുകാരായ 2 മലയാളികളടക്കം 5 പേർക്ക് ദാരുണാന്ത്യം. വയനാട് നടവയൽ നെയ്ക്കുപ്പ കാരിക്കുന്നേൽ ബൈജു നിസ്സി ദമ്പതികളുടെ മകൾ ടീന (26) അമ്പലവയൽ ഇളയിടത്ത് മഠത്തിൽ അഖിൽ അലക്സ് (27) എന്നിവരാണ് മരിച്ച രണ്ട് മലയാളികൾ.ഇരുവരും നഴ്സുമാരാണ്.

മദീനയിലെ കാർഡിയാക്സ് സെൻ്ററിൽ നിന്ന് അൽ ഉല സന്ദർശിക്കാൻ പോയതായിരുന്നു ഇവർ. മരിച്ച മറ്റ് 3 പേർ മദീന സ്വദേശികൾ ആണെന്ന് പറയപ്പെടുന്നു.അൽ ഉലയിൽ നിന്ന് ഏകദേശം 150 കി.മീ. അകലെ വച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ഭൂരിഭാഗവും കത്തി കരിഞ്ഞ നിലയിലാണെന്ന് പറയപ്പെടുന്നു. ടീനയും അഖിൽ അലക്സും തമ്മിലുള്ള വിവാഹം ജൂൺ 16 ന് നടത്താനിരിക്കവെയാണ് അപകടം. കല്യാണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഇവർ നാട്ടിലേയ്ക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം അടുത്തയാഴ്ച്ചയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പ് നടന്നു വരുന്നു.ടീനയുടെ സഹോദരി ട്വിങ്കിൾ ആണ്.

spot_img

Related Articles

Latest news