കാറിനുള്ളിലെ അലങ്കാരപ്പണികളും നിയമവിരുദ്ധം

ഡ്രൈവറുടെ കാഴ്ച മറയരുത്

തിരുവനന്തപുരം: കാറിന്റെ മുൻ വശത്തെ വിൻഡ് സ്‌ക്രീനിന്റെ മധ്യഭാഗത്ത് കാറിനുള്ളിലെ റിയർവ്യൂ ഗ്ലാസിൽ അലങ്കാര വസ്തുക്കളും മാലകളും തൂക്കിയിടുന്ന പ്രവണത വ്യാപകമാണ്. ഇത്തരത്തിൽ ഡ്രൈവറുടെ കാഴ്ചയ്ക്ക് തടസ്സം വരുന്ന തരത്തിൽ കാറിനുള്ളിൽ തൂക്കുന്ന അലകാര വസ്തുക്കളും ഇനി നിയമവിരുദ്ധം. ഇവ ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുക്കാൻ സർക്കാർ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകിയത്.

പിൻവശത്തെ ഗ്ലാസിൽ കാഴ്ചമറയ്ക്കുന്ന വിധത്തിൽ വലിയ പാവകൾ വെയ്ക്കുന്നതും കുറ്റകരമാണ്. കുഷനുകൾ ഉപയോഗിച്ച് കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്. കാറുകളിലെ കൂളിംഗ് പേപ്പറുകളും കർട്ടനുകളും ഒഴിവാക്കാനും കർശന നടപടിയെടുക്കാൻ സർക്കാർ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി.

വാഹനങ്ങളുടെ ചില്ലുകൾ പൂർണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകൾ, കൂളിംഗ് പേപ്പറുകൾ, കർട്ടനകുൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ഇത്തരത്തിലെ അലങ്കാരപ്പണികൾ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് സർക്കാർ നടപടി.

spot_img

Related Articles

Latest news