തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ ഏലയ്ക്കയും ഉള്‍പ്പെടുത്താന്‍ തീരുമാനം. കിറ്റുകളില്‍ 20 ഗ്രാം ഏലയ്ക്ക കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മാന്ദ്യത്തിലായിരുന്ന ഏലം വിപണിക്ക് ഇത് ഉണര്‍വാകും. ആദ്യമായാണ് സര്‍ക്കാര്‍ കിറ്റില്‍ ഏലയ്ക്ക ഇടംപിടിക്കുന്നത്. 88 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്.
ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രണ്ട് ലക്ഷം കിലോയോളം ഏലയ്ക്കയാണ് കര്‍ഷകരില്‍നിന്നു ശേഖരിക്കുക. മന്ത്രിസഭാ യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിനാണ് പദ്ധതി മുന്നോട്ടുവച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും ഇതിനെ അനുകൂലിച്ചു. വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും സൗജന്യ കിറ്റില്‍ ഏലയ്ക്ക ഉള്‍പ്പെടുത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.