പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. പ്രസ്താവനകള്‍ ലക്ഷ്യത്തില്‍ നിന്ന് മാറ്റി വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണക്ക് വഴിവെക്കും. സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ക്രൈസ്തവ സഭകള്‍ ആഗ്രഹിക്കുന്നില്ല.
കലുഷിത സാഹചര്യത്തില്‍ നിന്ന് സൗഹൃദത്തിലേക്ക് ഏവരും തിരികെ വരിണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ മതവിശ്വാസികളും സാഹോദര്യത്തോടെ ജീവിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യമെന്നും, മതസൗഹാര്‍ദവും സമുദായ സാഹോദര്യവും സംരക്ഷിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി