ചെന്നൈ അണ്ണാ സർവകലാശാലയുടെ ഡിപ്പാർട്ടുമെന്റുകളിൽ എം.എസ്‌സി. കോഴ്സുകളിലേക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്സ്, മെറ്റീരിയൽസ് സയൻസ്, മെഡിക്കൽ ഫിസിക്സ്, അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, ഇലക്‌ട്രോണിക് മീഡിയ, മൾട്ടിമീഡിയ (വിഷ്വൽ കമ്യൂണിക്കേഷൻ സ്പെഷ്യലൈസേഷൻ) എന്നിവയിലാണ് പ്രോഗ്രാമുകൾ.
കോളേജ് ഓഫ് എൻജിനിയറിങ് ഗിണ്ടി കാമ്പസിൽ എല്ലാ പ്രോഗ്രാമുകളും നടത്തുന്നുണ്ട്. മാത്തമാറ്റിക്സ് പ്രോഗ്രാം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാമ്പസിലും നടത്തുന്നു.
യോഗ്യത: നിശ്ചിതവിഷയത്തിലെ ബി.എസ്‌സി. മാത്തമാറ്റിക്സ്: മാത്തമാറ്റിക്‌സ്/അപ്ലൈഡ് സയൻസ്. മെറ്റീരിയൽസ് സയൻസ്, മെഡിക്കൽ ഫിസിക്സ്: രണ്ടിനും ഫിസിക്സ് (മാത്തമാറ്റിക്സ് ആൻസിലിയറി വിഷയമായി പഠിച്ചിരിക്കണം)/അപ്ലൈഡ് സയൻസ്. അപ്ലൈഡ് കെമിസ്ട്രി: കെമിസ്ട്രി/അപ്ലൈഡ് സയൻസ്. അപ്ലൈഡ് ജിയോളജി: ജിയോളജി/അപ്ലൈഡ് ജിയോളജി. ഇലക്‌്ട്രോണിക് മീഡിയ, മൾട്ടിമീഡിയ (വിഷ്വൽ കമ്യൂണിക്കേഷൻ സ്പെഷ്യലൈസേഷൻ): ബി.എസ്‌സി./ബി.സി.എ./ബി.ഇ./ബി.ടെക്. അല്ലെങ്കിൽ മീഡിയാ കമ്പോണന്റുള്ള ബി.എ. (ജേണലിസം), ബി.വി.എ., ബി.എഫ്.ടി., ബി.വി.സി., ബി.എം.എം.സി., ബി.എം.എം., ബി.ഡിസ്. പോലെയുള്ള ബാച്ച്‌ലർ ബിരുദം.
പ്രവേശനം ജൂൺ നാലിന് ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തിരുനെൽവേലി എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രവേശനപരീക്ഷകൾ വഴിയാണ്. അപേക്ഷ admissions.annauniv.edu/cfa/ വഴി മേയ് 11 വരെ നൽകാം