അടിതെറ്റിയാൽ കാൾസണും വീഴും.

അടിതെറ്റിയാൽ കാൾസണും വീഴും.അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിന്ന് ഒരിക്കൽ കാൾസൺ പറഞ്ഞു.

എനിക്ക്‌ എതിരാളികൾ ഇല്ല. മടുത്തു തുടങ്ങിയിരിക്കുന്നു.

ഒരാളെ അളക്കേണ്ടത് പ്രായം കൊണ്ടോ, ഭംഗി കൊണ്ടോ ആകരുത്.

വീണ്ടും മാഗ്നസ് കാൾസനെ തന്റെ കരു നീക്കങ്ങളിൽ കുരുക്കി നിർത്തി ലോകത്തോട് വിളിച്ചു പറഞ്ഞു അട്ടിമറിയല്ല ആധികാരികമാണ് വിജയം.

ചെസ്സ് പാഠ്യവിഷയമാക്കിയിട്ടുള്ള ആദ്യ സംസ്ഥാനമാണ് തമിഴ് നാട്. വിശ്വനാഥൻ ആനന്ദിന്റെ തട്ടകത്തിൽ ഇങ്ങനെ ഉള്ള ഐറ്റംസ് ഉണ്ടായതിൽ അതിശയിക്കാനില്ല.

പക്ഷെ കുഞ്ഞു പ്രജ്ഞാനന്ദയുടെ ജീവിതം നമ്മൾ മാതൃകയാക്കണം. സകല സുഖ സൗകര്യങ്ങളിൽ നിന്നും വന്ന കാൾസൺ അല്ല ആ പയ്യൻ.

സാധാരണ കുടുംബത്തിൽ ജനിച്ച പ്രജ്ഞാനന്ദയുടെ നേട്ടം കൊയ്തുകൊണ്ടുള്ള യാത്ര ഏവരെയും അമ്പരപ്പിക്കുന്നതാണ്.

എട്ടാംവയസ്സിലാണ് ബുദ്ധിമാന്മാരുടെ കളിയായ ചെസിൽ പ്രജ്ഞാനന്ദയുടെ തേരോട്ടം ആരംഭിക്കുന്നത്. 2013 ൽ നടന്ന വേൾഡ് യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ എട്ട് വയസ്സിന് താഴെയുള്ള വിഭാഗത്തിൽ നടന്ന മത്സരത്തിൽ വിജയിച്ചു കൊണ്ടയിരുന്നു ആ pപയ്യന്റെ തുടക്കം.

പിന്നീട് 2016 ൽ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്‌ട്ര ചെസ് ചാമ്പ്യൻ എന്ന നേട്ടം പ്രജ്ഞാനന്ദിനെ തേടിയെത്തി. അന്ന് കേവലം 10 വയസ്സ് മാത്രമായിരുന്നു പ്രായം.

രണ്ട് വർഷത്തിന് ശേഷം 12 വയസ്സിൽ റഷ്യൻ താരമായ സെർജേയ് കർജ്കിന്നിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ ആയി.

പോളിയോ ബാധിതനായ പിതാവ് രമേഷ് ബാബുവാണ് പ്രജ്ഞാനന്ദയുടെ ശക്തിയും പിന്തുണയും. വീട്ടിൽ ചെസ് കളിക്കാൻ സഹോദരി ആർ വൈശാലിയുമുണ്ട്.

അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഉൾപ്പെടെ നിരവധി റെക്കോർഡുകളാണ് വൈശാലിയും സ്വന്തമാക്കിയിരിക്കുന്നത്.

ചെന്നൈയിലെ ചെസ് ഗുരുകുലത്തിൽ പരിശീലിക്കുന്ന പ്രജ്ഞാനന്ദിന് നിരവധി ബഹുമതികളാണ് ലഭിച്ചിട്ടുള്ളത്.

ലോകത്തെ അസാമാന്യ കഴിവുകളുള്ള കുട്ടികൾക്ക് നൽകുന്ന ഗ്ലാബൽ ചൈൽ പ്രൊഡിഗി പുരസ്‌കാരമുൾപ്പെടെ ലഭിച്ച സമ്മാനങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്.

അഭിനന്ദനങ്ങൾ ചാമ്പ്യൻ

spot_img

Related Articles

Latest news