മുഖം മാറുന്ന കാറുകള്‍! 2022-ല്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ നടപ്പിലായ സുപ്രധാന തീരുമാനങ്ങള്‍

 വര്‍ഷം മറ്റ് മേഖലകളില്‍ എന്ന പോലെ വാഹന വിപണിയിലും നടപ്പിലായത് ചില സുപ്രധാന തീരുമാനങ്ങളാണ്. ഗുണനിലവാരവും വളര്‍ച്ചയും നിലനിര്‍ത്തുന്നതിന് എല്ലാ മേഖലയിലും വ്യവസായത്തിലും സര്‍ക്കാര്‍ ഇടപെടല്‍ പ്രധാനമാണ്.

വാഹന വ്യവസായത്തില്‍, വാഹന ഉപയോക്താക്കളുടെ സുരക്ഷ, ഉല്‍പന്നങ്ങളുടെ നവീകരണവും ഗുണമേന്മയും നിലനിര്‍ത്തുന്നതിലും ഹരിത പരിസ്ഥിതി പ്രോത്സാഹിപ്പിക്കുന്നതിലും സര്‍ക്കാര്‍ ഇടപെടല്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട് താനും.

കൊവിഡ് സാഹചര്യം പൂര്‍ണമായും വിട്ടൊഴിഞ്ഞ ഈ കൊല്ലം വില്‍പ്പനയുടെ കാര്യത്തിലെല്ലാം വാഹന നിര്‍മാതാക്കള്‍ സുപ്രധാനമായ നേട്ടം കൈവരിച്ച വര്‍ഷം കൂടിയാണ് കടന്നുപോവുന്നത്. വാഹന ഉപയോഗത്തേയും റോഡ് സംസ്ക്കാരത്തെയും കൂടുതല്‍ മെച്ചപ്പെടുത്തുവാനായി കാര്യമായ സര്‍ക്കാര്‍ ഇടപെടലും ഇത്തവണയുണ്ടായി. 2022 അവസാനിക്കുമ്ബോള്‍ ഈ വര്‍ഷം ഇന്ത്യന്‍ വാഹന വിപണിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സുപ്രധാന ഇടപെടലുകളിലേക്ക് ഒന്ന് കണ്ണോടിക്കാം. പ്രത്യേകിച്ച്‌ സുരക്ഷ, പരിസ്ഥിതി, ഇന്നോവേഷന്‍സ് എന്നിവയിലുണ്ടായ പ്രതിഫലനമാണ് എടുത്തു പറയേണ്ടത്.

പിന്‍ പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് അലാറങ്ങള്‍

ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി ഒരു കാര്‍ അപകടത്തില്‍ മരണപ്പെട്ടപ്പോഴാണ് പിന്‍സീറ്റ് യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. ആഡംബര കാറിന്റെ പിന്‍സീറ്റിലിരുന്ന സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ് ഇടാതിരുന്നതാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍. ഇത് വാഹന നിര്‍മാതാക്കള്‍ പിന്‍സീറ്റ് ബെല്‍റ്റുകള്‍ക്ക് വേണ്ടിയുള്ള അലാറം സിസ്റ്റം സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കുന്നതിന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) കരട് നിയമം പുറപ്പെടുവിക്കുന്നതിന് കാരണമായി.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇന്ത്യന്‍ റോഡുകളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും വീണ്ടും ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. പിന്‍സീറ്റ് ബെല്‍റ്റ് അലാറങ്ങള്‍ ആ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. കാര്‍ നീങ്ങുമ്ബോള്‍ ആരെങ്കിലും ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കുന്ന സ്ഥിരമായ ബീപ്പ് ശബ്ദം പോലെ ഈ സംവിധാനം പ്രവര്‍ത്തിക്കും. 2022-ല്‍ പിന്‍ പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് അലാറങ്ങള്‍ കാറുകളില്‍ നിര്‍ബന്ധമാക്കിയ തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമായ കാരണമാണ്.

ആറ് എയര്‍ബാഗുകള്‍

കാര്‍ യാത്രക്കാരുടെ സുരക്ഷയിലേക്കുള്ള മറ്റൊരു ചുവടുവെപ്പിന്റെ ഭാഗമായി 2023 ഒക്‌ടോബര്‍ മുതല്‍ ഇന്ത്യയിലെ എല്ലാ പാസഞ്ചര്‍ വാഹനങ്ങളും കുറഞ്ഞത് ആറ് എയര്‍ബാഗുകളെങ്കിലും സജ്ജീകരിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. മൊത്തം വില്‍പ്പനയുടെ 80 ശതമാനത്തിലധികം വരുന്ന സെഗ്‌മെന്റിന് മതിയായ എയര്‍ബാഗുകള്‍ ലഭിക്കുന്നില്ലെന്നായിരുന്നു കണ്ടെത്തല്‍. അങ്ങനെ, മോട്ടോര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും വിലയും വേരിയന്റും പരിഗണിക്കാതെ അവരുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് ഈ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്.

ഭാരത് NCAP

ഇന്ത്യക്ക് സ്വന്തമായി വാഹന സുരക്ഷാ പരിശോധനാ ഏജന്‍സി എന്ന സ്വപാനം യാഥാര്‍ഥ്യമാക്കി കൊണ്ടാണ് ഭാരത് NCAP പ്രഖ്യാപിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം ഉപഭോക്താക്കളെ അവരുടെ സ്റ്റാര്‍ റേറ്റിംഗിനെ അടിസ്ഥാനമാക്കി സുരക്ഷിതമായ കാറുകള്‍ തെരഞ്ഞെടുക്കുന്നതിനും സുരക്ഷിത വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുക എന്നതാണ്. ഈ വര്‍ഷം ജൂണിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നിതിന്‍ ഗഡ്കരി നടത്തുന്നത്. ഭാരത് NCAP-ന്റെ ടെസ്റ്റിംഗ് പ്രോട്ടോക്കോളുകള്‍ ഗ്ലോബല്‍ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായിരിക്കും. അതേസമയം നിലവിലുള്ള ഇന്ത്യന്‍ നിയന്ത്രണങ്ങളില്‍ ഫാക്‌ടറിംഗ് നടത്തുകയും അടുത്ത വര്‍ഷം മുതല്‍ പ്രക്രിയ ആരംഭിക്കുകയും ചെയ്യും.

ബിഎസ്-VI രണ്ടാം ഘട്ടം

അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്തെ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൂടാതെ വാഹന നിര്‍മാണ കമ്ബനികളെല്ലാം അവരുടെ ഉല്‍പ്പന്നങ്ങളിലെ ഈ മാറ്റം ഉള്‍ക്കൊള്ളുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞിട്ടുമുണ്ട്. യൂറോ 5 അടിസ്ഥാനമാക്കിയുള്ള നിലവിലെ മാനദണ്ഡങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിഎസ്-VI രണ്ടാം ഘട്ട മാനദണ്ഡങ്ങള്‍ യൂറോ 6-ന് തുല്യമായിരിക്കും. തത്സമയ ഡ്രൈവിംഗ് എമിഷന്‍ ലെവലുകള്‍ നിരീക്ഷിക്കാന്‍ വാഹനങ്ങള്‍ക്ക് ഒരു ഓണ്‍-ബോര്‍ഡ് സെല്‍ഫ് ഡയഗ്നോസ്റ്റിക് ഉപകരണം ആവശ്യമാണ്. വാഹനങ്ങളിലെ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള പ്രധാന ഭാഗങ്ങള്‍ ഉപകരണം നിരന്തരം നിരീക്ഷിക്കുകയും ചെയ്യും.

ഇവി ബാറ്ററി സ്വാപ്പിംഗ്

ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ ഇപ്പോഴും നവീന ഘട്ടത്തിലാണെന്ന് പറയാതെ വയ്യ. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ നിക്ഷേപം നടത്താന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ നിര്‍ണായകമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ മികച്ച ഇവി നയങ്ങളും ബോധവല്‍ക്കരണ പരിപാടികളും കൊണ്ടുവരുമ്ബോള്‍, ഈ വര്‍ഷം കേന്ദ്രം ഇലക്‌ട്രിക് വാഹന ബാറ്ററി സ്വാപ്പിംഗ് നയം പുറത്തിറക്കി. ലാസ്റ്റ് മൈല്‍ ഡെലിവറികളിലും ഇരുചക്ര വാഹനങ്ങളിലും ഇവികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സാങ്കേതികവിദ്യ നിര്‍ണായകമായി കണക്കാക്കപ്പെടുന്നു. കാരണം ഇത് വേഗത്തില്‍ ബാറ്ററി മാറ്റാനും റേഞ്ച് ഉത്കണ്ഠ ഇല്ലാതാക്കാനും അനുവദിക്കുന്നു.

spot_img

Related Articles

Latest news