മോദിക്ക് പരിഹാസവുമായി കാർട്ടൂൺ

ന്യൂ​ഡ​ൽ​ഹി: പ്രാ​ണ​വാ​യു കി​ട്ടാ​തെ കാ​ലി​യാ​യ ഓക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ​ക്ക​രി​കി​ൽ പാ​തി​വ​ഴി​യി​ൽ വീ​ണു​കി​ട​ക്കു​ന്ന ആ​ന. അ​തി​നു മു​ക​ളി​ൽ അ​പ്പോ​ഴും കു​ലു​ങ്ങാ​തെ രാ​ജ​പ്രൗ​​ഡി​യോ​ടെ​യി​രി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗ​ത്തി​ൽ ശ്വാ​സം​മു​ട്ടി പി​ട​യു​ന്ന ഇ​ന്ത്യ​യെ ‘ആ​സ്​​ട്രേ​ലി​യ​ൻ ഫി​നാ​ൻ​ഷ്യ​ൽ റി​വ്യൂ’ ദി​ന​പ​ത്ര​ത്തി​ന്റെ കാ​ർ​ട്ടൂ​ണി​സ്​​റ്റ്​ ഡേ​വി​ഡ്​ റോ ​ചി​ത്രീ​ക​രി​ച്ച​ത്​ ഇ​ങ്ങ​നെ​യാ​ണ്. ‘മോ​ദി മേ​ഡ്​ ഡി​സാ​സ്​​റ്റ​ർ’ (മോ​ദി സൃ​ഷ്​​ടി​ച്ച ദു​ര​ന്തം) എ​ന്ന ഹാ​ഷ്​​ടാ​ഗി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​രം​ഭി​ച്ച കാ​മ്പ​യി​നി​ൽ മു​ഖ്യ ചി​ത്ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ​ഡേ​വി​ഡ്​ റോ​യു​ടെ ഈ ​കാ​ർ​ട്ടൂ​ണാ​ണ്.

ചി​ത്ര​ങ്ങ​ളാ​യും കാ​ർ​ട്ടൂ​ണു​ക​ളാ​യും വാ​ർ​ത്ത​ക​ളാ​യും ഇ​ന്ത്യ​ൻ ദു​ര​ന്ത​വും ഭ​ര​ണ​കൂ​ട​ത്തിന്റെ അ​ലം​ഭാ​വ​വും ലോ​ക​മെ​ങ്ങും നി​റ​യു​ക​യാ​ണ്.

spot_img

Related Articles

Latest news