ഖത്തറില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് 269 പേര്‍ക്കെതിരെ കേസ്. മാസ്ക് ധരിക്കാത്തതിന് 269 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 23 പേര്‍ക്കെതിരെയും ഇഹ്തിറാസ് ആപ്പ് ഉപയോഗിക്കാത്തതിന് അഞ്ചു പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
വാഹനത്തില്‍ പ്രോട്ടോകോള്‍ ലംഘിച്ചു യാത്ര ചെയ്തതിന് ഒരാളെയും അറസ്റ്റ് ചെയ്തു. രാജ്യത്തെ കൊവിഡ് നിയമ ലംഘനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.