മയ്യഴി : പുതുച്ചേരി നഗരസഭ , പഞ്ചായത്ത് വാർഡ് വിഭജനത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ പുതുച്ചേരി സ്വദേശി കെ. പരമശിവം ഹർജി നൽകി . 28 – ന് എടുക്കാനായി പരിഗണിച്ച ഹർജി അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട് . ജസ്റ്റിസ് ആനന്ദ് വെങ്കടേശ് മുമ്പാകെയാണ് കേസ് വരുന്നത് .
2011 – ൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതുപോലെയുള്ള ഹർജിയുണ്ടായതിനെത്തുടർന്നാണ് ഇത്രയും കാലം തിരഞ്ഞെടുപ്പ് നടക്കാതെ പോയത് . മാഹിയിലെ അഡ്വ . ടി.അശോക് കുമാർ സുപ്രീം കോടതിയിൽ നൽകിയ കോടതിയലക്ഷ്യ ഹർജിയെത്തുടർന്നാണ് ഇപ്പോൾ തദ്ദേശഭരണ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചത് .
തിങ്കളാഴ്ച പരിഗണിക്കുന്ന ഈ കേസിൽ ടി.അശോക് കുമാറും കക്ഷി ചേർന്നിട്ടുണ്ട് .