കാലം തെറ്റി മാവുകളും  കശുമാവുകളും കുംഭമാസത്തിൽ പൂക്കുന്നു

മുക്കം; വൃശ്ചിക കുളിരും, മകരകുളിരും ഇക്കുറിയും കാര്യമായി കനിഞ്ഞില്ല മാവുകളുടെയും, കശുമാവുകളുടെയും പൂക്കാലം വൈകി കുംഭമാസത്തിൽ പൂക്കുന്നു. സാധാരണ വൃശ്ചികം മാസത്തിലെ കുളിരിന്റെ കനിവിൽ മിക്ക മാവുകളും കശുമാവുകളും പൂത്തുലയുമ്പോൾ കർഷകരുടെ മനസ്സിൽ ഒട്ടേറെ പ്രതിക്ഷയുടെ പൂക്കാലമായിരുന്നു..

എന്നാൽ പലയിടത്തും ഇപ്പോൾ  കുംഭമാസം കടന്ന് വന്നതോടെ മിക്ക മാവുകളുടെയും, കശുമാവുകളുടെ പൂക്കുന്ന കാഴ്ച്ചയാണ്. കാലാവസ്ഥയിൽ മാറ്റം മൂലം  മാവുകൾക്കും, കശുമാവുകൾ വൈകി പൂക്കൽ കർഷകർക്ക് തിരിച്ചടിയാവുമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

കുംഭമാസം അഞ്ചാം നാളിലേക്ക്  കടന്നെങ്കിലും വേനൽ ചൂടും കനത്തിരിക്കയാണ്. കനത്ത ചൂട് പൂത്തമാവുകൾക്ക് കരിച്ചിൽ ഭീഷണിയുമുണ്ട്. ഒട്ടു മാവുകളും, നാട്ടു മാവുകളടക്കം, ചേലമാവുകളും വൃശ്ചികമാസത്തിൽ തന്നെ പൂത്ത് തുടങ്ങിയിരുന്നകാലമുണ്ടായിരുന്നു.

മാവുകളിലെ പൂക്കാല വസന്തം വർണ്ണ കാഴ്ച്ചകളായിരുന്നു. വൃശ്ചിക കുളിരിൽ പൂക്കുമ്പോൾ കർഷകർക്കും നേരത്തെ വിളവെടുക്കാനാവുന്നതിലുടെ ഏറെ സന്തോഷമായിരുന്നു. വീട്ട് മുറ്റങ്ങളിലെ മല്ലികമാവുകൾ പോലും വൃശ്ചിക കുളിരിൽ പൂത്ത് ഉണ്ണിമാങ്ങകൾ വിരിയുന്ന കാഴ്ച്ചയും മനോഹരമായിരുന്നു.

കുംഭമാസത്തിലെ പൂക്കൾ വിരിഞ്ഞ് ഉണ്ണിമാങ്ങകൾ വിരിയുമ്പോൾ വിളവെടുപ്പും മഴക്കാല സീസണിലേക്ക് കടക്കുമെന്നാണ് കർഷകർ വിലയിരുത്തുന്നത്.എന്നാൽ നാട്ടിലെ മാങ്ങകൾ വിപണിയിലെത്തുന്നതിന് മുമ്പേ മറുനാടൻ മാങ്ങകൾ വിപണി കീഴടക്കും. ഇതോടെ കർഷകർ ആശങ്കയുടെ നിഴലിലാണ് .

spot_img

Related Articles

Latest news