പൂച്ചയെ പുറത്തെടുക്കാൻ കിണറ്റിലിറങ്ങിയ യുവാവ് മരിച്ചു

21/01/2021
പത്തനാപുരത്ത് കിണറ്റില് വീണ പൂച്ചയെ പുറത്തെടുക്കാന് ഇറങ്ങി ബോധരഹിതനായ ആളെ രക്ഷിക്കാന് ഇറങ്ങിയ യുവാവ് മരിച്ചു. പുനലൂര് വെഞ്ചേമ്പ് അയനിക്കോട് അനീഷ് ഭവനില് അനീഷ് (35) ആണ് മരിച്ചത്. വൈകിട്ട് ആറിന് പിറവന്തൂര് തച്ചക്കുളം രേഖാ മന്ദിരത്തില് രത്നാകരന്റെ വീട്ടിലാണ് സംഭവം.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കിണറ്റില് വീണ പൂച്ചയെ പുറത്തെടുക്കാന് പ്രദേശവാസിയായ കൊച്ചു ചെറുക്കന് (78) ആണ് ആദ്യം കിണറ്റിലിറങ്ങുന്നത്. ശ്വാസം മുട്ടി ഇയാള് ബോധരഹിതനായതിനെ തുടര്ന്ന് ഇയാളെ രക്ഷിക്കാനായി രാധാകൃഷ്ണന് എന്നയാള് ഇറങ്ങി. ഇയാള്ക്കും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്ന്നാണ് അനീഷ് ഇറങ്ങിയത്.
കൊച്ചു ചെറുക്കനെയും രാധാകൃഷ്ണനെയും നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ച ശേഷം കരയിലേക്ക് കയറാനുള്ള ശ്രമത്തിനിടെ അനീഷ് ബോധരഹിതനായി കിണറ്റിലേക്ക് വീഴുകയായിരുന്നു. അഗ്നിശമന സേനയെത്തി പുനലൂര് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു
spot_img

Related Articles

Latest news