മ​ഹാ​രാ​ഷ്ട്ര മു​ന്‍മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖി​നെ​തി​രേ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​രാ​ഷ്ട്ര മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖി​നെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ ദേ​ശ്മു​ഖി​ന്‍റെ വീ​ട്ടി​ലും ഇ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മും​ബൈ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലും സി​ബി​ഐ പ​രി​ശോ​ധ​ന ന​ട​ത്തി.

മു​ന്‍ മും​ബൈ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പ​രം​ബീ​ര്‍ സിം​ഗാ​ണു ദേ​ശ്മു​ഖി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. ബാ​റു​ക​ളി​ല്‍​നി​ന്നും റെ​സ്റ്റോ​റ​ന്‍റു​ക​ളി​ല്‍​നി​ന്നു​മാ​യി 100 കോ​ടി രൂ​പ പി​രി​ച്ചു​ന​ല്‍​കാ​ന്‍ ദേ​ശ്മു​ഖ് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

ഈ ​ആ​രോ​പ​ണ​ങ്ങ​ള്‍ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം കോ​ട​തി​യി​ല്‍ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യും ഫ​യ​ല്‍ ചെ​യ്തു. സിം​ഗ് ആ​ദ്യം സു​പ്രീം കോ​ട​തി​യി​ലാ​ണു ഹ​ര്‍​ജി ന​ല്‍​കി​യ​തെ​ങ്കി​ലും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ സു​പ്രീം​ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

spot_img

Related Articles

Latest news