തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. സിബി മാത്യൂസും ആര്.ബി. ശ്രീകുമാറും ഉള്‍പ്പെടെ 18 പേരെ പ്രതി ചേര്‍ത്തു.
പേട്ട സിഐ ആയിരുന്ന എസ്. വിജയന് ആണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ.കെ. ജോഷ്വ അഞ്ചാം പ്രതിയും ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്.ബി. ശ്രീകുമാര്‍ പ്രതിപട്ടികയില്‍ ഏഴാമതുമാണ്. സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി.ആര്.രാജീവന്, എസ്ഐ ആയിരുന്ന തമ്പി എസ്. ദുര്‍ഗാദത്ത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
പ്രതികള്‍ക്കെതിരെ ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കലും വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. പ്രതികള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താന്‍ തെറ്റായ രേഖകള്‍ ചമച്ചെന്നും എഫ്ഐആറില്‍ പറയുന്നു.
അതേസമയം, കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ പി.എസ്. ജയപ്രകാശ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.