സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 88.39 വിജയ ശതമാനം

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്.88.39 ആണ് ഇത്തവണത്തെ വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനം വിജയവാഡ മേഖലയിലാണ്. രണ്ടാം സ്ഥാനം തിരുവനന്തപുരത്തിനാണ്. 12 മണിയോടെ സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഫലം അറിയാൻ സാധിക്കും. പത്താം ക്ലാസ് ഫലവും ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.

17,04,367 വിദ്യാർത്ഥികളാണ് പരീക്ഷയ്‌ക്കായി രജിസ്റ്റർ ചെയ്‌തിരുന്നത്. ഇതില്‍ 16,92,794 വിദ്യാർത്ഥികള്‍ പരീക്ഷ എഴുതി. അതില്‍ 14,96,307 വിദ്യാർത്ഥികള്‍ വിജയിച്ചു. 2025 ഫെബ്രുവരി 15നും ഏപ്രില്‍ നാലിനും ഇടയിലായിരുന്നു പരീക്ഷകള്‍ നടന്നത്. 87.98 ശതമാനമായിരുന്നു 2024ലെ സിബിഎസ്‌ഇ പ്ലസ് ടു വിജയശതമാനം. അന്ന് 16,21,224 വിദ്യാർത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 14,26,420 പേർ വിജയിക്കുകയും ചെയ്‌തു. മുൻ വർഷത്തെ അപേക്ഷിച്ച്‌ ചെറിയൊരു വർദ്ധനവ് ഇത്തവണ ഉണ്ടായിട്ടുണ്ട്.

cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാവുന്നതാണ്. ഫലങ്ങള്‍ ഡിജി ലോക്കറിലും ഉമാംഗ് ആപ്പിലും ലഭ്യമാണ്.

spot_img

Related Articles

Latest news