സി-ഡാറ്റ് ഓൺലൈൻ ടെസ്റ്റ്

സി-ഡാറ്റ് ഓൺലൈൻ ടെസ്റ്റ്
വിദ്യാർത്ഥികളുടെ അഭിരുചി ശാസ്ത്രീയമായി നിർണ്ണയിച്ച് ഉപരിപഠനവും കരിയറും തെരഞ്ഞെടുക്കുന്നതിനായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) കഴിഞ്ഞ 15 വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന അഭിരുചി പരീക്ഷ ഇപ്പോൾ ഓൺലൈനിലേക്ക് മാറിയിട്ടുണ്ട്. അടുത്ത ഓൺലൈൻ ടെസ്റ്റ് 2021 ജനുവരി 31 ഞായറാഴ്ച നടത്തുന്നതാണ്. 9,10,11,12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം
നിബന്ധനകൾ
1. ഒരേ സമയം ടെസ്റ്റും സൂം മീറ്റിങ്ങും നടക്കുന്നതിനാൽ നല്ല ഇന്റര്നെറ്റ് സൗകര്യമുണ്ടായിരിക്കണം.
2. ലാപ്ടോപ്പ് / ഡെസ്ക്ടോപ്പ് / ടാബ് ഉള്ളവർ മാത്രമെ രജിസ്റ്റര് ചെയ്യേണ്ടതുള്ളൂ.
3. മൊബൈൽ ഫോണിലൂടെ ടെസ്റ്റ് നടത്താൻ സാധിക്കുകയില്ല.
4. ടെസ്റ്റ് കഴിഞ്ഞ് ഒരാഴ്ചക്കകം കൗൺസിലിങ് നടത്തുന്നതാണ്.
5. കമ്പ്യൂട്ടറിൽ സൂം അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിരിക്കണം.
6. രാവിലെ 10മണി മുതൽ വൈകുന്നേരം 3.30 വരെയായിരിക്കും ടെസ്റ്റ് സമയം. (ഹ്രസ്വ ഇടവേളകൾ ഉണ്ടാവും)
താല്പര്യമുള്ളവർ  http://cigicareer.com/cdat  എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യുക
രജിസ്ട്രേഷൻ ലിങ്കിൽ കൃത്യമായ വിവരങ്ങൾ മാത്രം നല്കുക. രജിസ്റ്റർ ചെയ്യുമ്പോൾ കാണുന്ന പേയ്മെന്റ് ഓപ്ഷൻ ഉപയോഗിച്ച് ഓൺലൈനായി C-DAT സർവ്വീസ് ചാർജ്ജ് അടയ്ക്കുക.
ടെസ്റ്റിനുള്ള യൂസർനെയിം, പാസ്സ്‌വേർഡ്, ടെസ്റ്റ് ടൈം എന്നിവ ഇമെയിലിലൂടെയായിരിക്കും ലഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 8086664001
ഡയറക്ടർ, കരിയർ ഡിവിഷൻ
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)
spot_img

Related Articles

Latest news