സിമന്റ് വില വർധിപ്പിക്കേണ്ടിവരുമെന്ന് നിർമ്മാതാക്കൾ

സിമന്റ് വില ചാക്കിന് 60 രൂപ വരെ വർധിപ്പിക്കേണ്ടി വരുമെന്ന് സിമന്റ് നിർമ്മാതാക്കളുടെ സംഘടന.

പെറ്റ് കോക്ക് ലഭ്യമല്ലാത്തതും ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ അനിയന്ത്രിതമായ വിലവർധനയുമാണ് സിമന്റിന്റെ വിലക്കയറ്റത്തിന് കാരണമെന്ന് സൗത്ത് ഇന്ത്യൻ സിമന്റ് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും പെന്നാ സിമന്റ്സ് ഡയറക്ടറുമായ കൃഷ്ണ ശ്രീവാസ്തവ അറിയിച്ചു.

ഇന്ധനവില ഇനിയും കൂടിയാൽ ഭാവികാര്യങ്ങൾ ഇപ്പോൾ പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news