സെൻസസ് പ്രക്രിയയുടെ ഭാഗമായുള്ള വീടുകളുടെ കണക്കെടുപ്പ് ഏപ്രിൽ ഒന്ന് മുതൽ സെപ്തംബർ 30 വരെ നടക്കുമെന്ന് രജിസ്ട്രാർ ജനറൽ മൃത്യുഞ്ജയ കുമാർ നാരായൺ അറിയിച്ചു.ഏപ്രിൽ-സെപ്തംബർ കാലയളവിൽ ഏതെങ്കിലും മുപ്പത് ദിവസമാണ് ഓരോ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വീടുകളുടെ കണക്കെടുക്കുക.
ഈ മുപ്പത് ദിവസ കാലയളവ് അതത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.വീടുകളുടെ കണക്കെടുപ്പ് തുടങ്ങും മുമ്പ് 15 ദിവസ കാലയളവിൽ വീടുകളുടെ വിവരങ്ങൾ ജനങ്ങൾക്ക് പ്രത്യേക പോർട്ടലിലൂടെ സ്വയം രേഖപ്പെടുത്താനുള്ള അവസരം ഒരുക്കണമെന്ന് രജിസ്ട്രാർ ജനറൽ നിർദേശിച്ചിട്ടുണ്ട്.
വീടുകളുടെ കണക്കെടുപ്പ് പൂർത്തിയായ ശേഷമാകും ജനസംഖ്യ കണക്കെടുപ്പിലേക്ക് നീങ്ങുക.2027 ഫെബ്രുവരി മുതലാണ് ജനസംഖ്യ കണക്കെടുപ്പിന് തുടക്കമാകുക.
Mediawings:

