പ്രവാസികളെയും കേരളത്തെയും അവഗണിച്ച കേന്ദ്ര ബജറ്റ് : നവോദയ

കേന്ദ്ര ബജറ്റിൽ പ്രവാസികളെ പൂർണ്ണമായും അവഗണിക്കുന്നത് പതിവായിരിക്കുന്നുവെന്ന് റിയാദ് നവോദയ അഭിപ്രായപ്പെട്ടു . ഇത്തവണയും പ്രവാസികൾക്ക് ഒരു പദ്ധതിയും കേന്ദ്ര ബജറ്റ് മുന്നോട്ടുവെയ്ക്കുന്നില്ല. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ കനത്ത സംഭാവനകൾ നൽകുന്ന പ്രവാസികളെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ട് എന്ന് നവോദയ അഭിപ്രായപ്പെട്ടു.

പ്രവാസി വകുപ്പ് ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ, ബജറ്റിലും പ്രവാസികൾക്ക് അസ്പൃശ്യത കല്പിച്ചിരിക്കുകയാണ്. കൂടാതെ, ഈ ബജറ്റ് പൂർണ്ണമായും കേരളത്തോടും ചിറ്റമ്മ നയമാണ് അനുവർത്തിച്ചിട്ടുള്ളത്. എയിംസ് ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ പലസുപ്രധാന ആവശ്യങ്ങളും കേന്ദ്രം പരിഗണിച്ചിട്ടില്ല.

തൊഴിലാളികളെയും കർഷകരേയും സാധാരണ ജനങ്ങളെയും നിരാശപ്പെടുത്തി ആർ എസ് എസ്സിന്റെ വർഗ്ഗീയ അജണ്ടക്ക് ഊന്നൽ കൊടുക്കുന്ന കേന്ദ്ര സക്കറിന്റെ ബജറ്റിനെതിരെ പ്രവാസികളും പൊതുസമൂഹവും ശക്തമായ പ്രതിഷേധമുയർത്തണമെന്ന് റിയാദ് നവോദയ അഭ്യർത്ഥിച്ചു

spot_img

Related Articles

Latest news