ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നു.

കൊച്ചി: ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്​കൂളുകൾ പൂട്ടാനും എയർ ആംബുലൻസുകൾ സ്വകാര്യവത്​കരിക്കാനും തീരുമാനം. അധ്യാപകരുടെയും ജീവനക്കാരുടെയും കുറവു പറഞ്ഞാണ്​ സ്​കൂളുകൾ അടച്ചുപൂട്ടുന്നത്​. സ്​കൂളുകൾ ലയിപ്പിക്കുന്നതിന്‍റെ മറവിലാണ്​​ അടച്ച്​ പൂട്ടൽ​. ​

15 ഓളം സ്​കൂളുകളാണിതുവരെ പൂട്ടിയത്​​. കിൽത്താനിൽ മാത്രം നാല്​ സ്​കൂളുകൾക്കാണ്​ താഴ് വീണത്​. മറ്റ്​ ചില സ്​കൂളുകൾ കൂടി ഇത്തരത്തിൽ പൂട്ടാനും പദ്ധതിയുള്ളതായി ദ്വീപ്​ നിവാസികൾ പറയുന്നു.

വിദഗ്​ധ ചികിത്സക്കായി ലക്ഷദ്വീപിൽ നിന്ന്​ കൊച്ചിയിലേക്ക്​ രോഗികളെ കൊണ്ടു​വരുന്ന എയർ ആംബുലൻസുകൾ സ്വകാര്യവത്​കരിക്കാനും നീക്കമുണ്ട്​​. ഇതിന്‍റെ ഭാഗമായി ലക്ഷദ്വീപ്​ ഭരണകൂടം ടെണ്ടർ വിളിച്ചു.

നിലവിൽ രണ്ട്​ എയർ ആംബുലൻസുകളാണ്​ ലക്ഷദ്വീപിൽ നിന്ന്​ രോഗികളെ കൊച്ചിയിലെയും മറ്റും ആശുപത്രികളിലേക്ക്​ എത്തിക്കാനുള്ളത്​. ഇതിന്‍റെ സേവനം അവസാനിപ്പിച്ച്​ സ്വകാര്യമേഖലക്ക്​ നൽകാനാണ്​​ നീക്കം

spot_img

Related Articles

Latest news