റിയാദ് : ഹജ്ജ് തുടങ്ങാൻ ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് എന്നിരിക്കെ യാത്ര അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇതുവരെ യാതൊരു വിധ നടപടികളും ആരംഭിച്ചിട്ടില്ലെന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് റിയാദ് ആനക്കയം പഞ്ചായത്ത് കെഎംസിസി കൗൺസിൽ യോഗം അഭിപ്രായപെട്ടു. ജൂൺ മാസം ഹജ്ജ് നടക്കുകയാണ്, യാത്ര അപേക്ഷ നടപടികൾ തുടങ്ങുന്നതിനു മുമ്പ് കേന്ദ്ര ഹജ്ജ് നയം പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ യാത്രാ അപേക്ഷ നടപടികൾ സുഖമമായി നടത്താൻ സാധിക്കൂ. നവംബർ മാസത്തിൽ ആരംഭിക്കേണ്ടിയിരുന്ന അപേക്ഷ സമർപ്പണം രണ്ടുമാസം വൈകി ജനുവരി ഒന്നിന് തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ പറഞ്ഞിരുന്നുവെങ്കിലും ഇത് വരെ നടപ്പായിട്ടില്ല. ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹജ്ജ് യാത്ര ആശങ്കയിലാക്കിയുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണന നിഷ്ക്രിയത്വവും അവകാശ ലംഘനവുമാണെന്നും ഉത്തരവാദപ്പെട്ടവർ അലംഭാവം വെടിഞ്ഞ് എത്രയും പെട്ടെന്ന് പരിഹാരങ്ങൾ കാണണമെന്നും യോഗം അഭിപ്രായപെട്ടു.
പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത കൗൺസിൽ യോഗം റിയാദ് മലപ്പുറം മണ്ഡലം കെഎംസിസി കമ്മിറ്റി പ്രസിഡന്റ് ബഷീർ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു.
അനക്കയം പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് യൂനുസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ ഷാനവാസ് പന്തലൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് നിരീക്ഷകൻ അമീർ അലി പൂക്കോട്ടൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബ്ദുറഹ്മാൻ സി കെ, ഷാഫി മാസ്റ്റർ ചിറ്റത്തുപാറ,യൂനുസ് കൈതകോടൻ, എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് : ഷാനവാസ് പന്തലൂർ
ജനറൽ സെക്രട്ടറി : നാസർ ഉമ്മാട്ട്
ട്രഷറർ : ഫൈസൽ തോട്ടത്തിൽ
ചെയർമാൻ : പി അബ്ദുൽ റഹ്മാൻ എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി നാസർ കെ പി, മജീദ് അനക്കയം, മൊയ്‌ദീൻ കുട്ടി സി കെ, മമ്മു മില്ലുംപാടി, ശിഹാബ് നാണത് എന്നിവരെയും സെക്രട്ടറിമാരായി ബഷീർ മെച്ചേരി, താജുദീൻ, നിസാർ പന്തലൂർ, നൗഫൽ പി എം, സൽമാൻ കെ പി എന്നിവരെയും കൗൺസിൽ യോഗം തിരഞ്ഞെടുത്തു.