തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരി ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കാണ് ഈ ബഹുമതി. 2013 എം ടി വാസുദേവന്‍ നായര്‍ ആണ് ഇതിനു മുമ്പ് ഈ ബഹുമതി നേടിയ മലയാളി. ഫെലോഷിപ്പ് എന്നു പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍ വിശിഷ്ടാഗംത്വമാണ്.
പതിറ്റാണ്ടുകളായി സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയാണ് ഡോ.എം ലീലാവതി. 2008 ലെ പത്മശ്രീ പുരസ്കാരമടക്കം ധാരാളം ബഹുമതികള്‍ക്ക് ലീലാവതി അര്‍ഹയായിട്ടുണ്ട്. അദ്ധ്യാപിക, കവി, വിവര്‍ത്തക, ജീവചരിത്രരചയിതാവ് എന്നിങ്ങനെ വിവിധ തലങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ ലീലാവതി ടീച്ചര്‍ നല്‍കിയിട്ടുണ്ട്. വര്‍ണരാജി, അമൃതമശ്നുതേ, മലയാള കവിതാ സാഹിത്യ ചരിത്രം നവതരംഗം, വാത്മീകീ രാമായണ വിവര്‍ത്തനം എന്നിവയാണ് ലീലാവതി ടീച്ചറുടെ പ്രശസ്ത കൃതികള്‍.