കോവിഡ് വ്യാപനം: കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെത്തും. സംഘം ആരോഗ്യ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തും.

ഒന്‍പത് ജില്ലകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് കേന്ദ്രസംഘം തലസ്ഥാനത്തെത്തുന്നത്. രാവിലെ പതിനൊന്നിന് സംഘം തിരുവനന്തപുരം കലക്ടറുമായും ജില്ലയിലെ ഉദ്യോഗസ്ഥരുമായും കോവിഡ് വ്യാപന സാഹചര്യം ചര്‍ച്ച ചെയ്യും.

തുടര്‍ന്ന് വിദഗ്ധ സമിതി അംഗങ്ങളെ കാണും. ടിപിആര്‍ 13-ന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറയ്ക്കുന്നത് സംബന്ധിച്ച്‌ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കും.

അതേസമയം, അശാസ്ത്രീയ ലോക്ഡൗണിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

spot_img

Related Articles

Latest news