സമൂഹമാധ്യമങ്ങള്‍ക്ക്​ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂ​ഡ​ല്‍ഹി: ക​ര്‍​ഷ​ക ​​പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ട്വി​റ്റ​റു​മാ​യു​ള്ള ത​ര്‍​ക്ക​ത്തി​ന്​ പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി കേ​ന്ദ്രം. വ്യാ​ജ​വാ​ര്‍ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കാ​നും അ​ക്ര​മ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടാ​ല്‍ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ കേ​ന്ദ്ര വാ​ര്‍ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് രാ​ജ്യ​സ​ഭ​യി​ല്‍ വ്യ​ക്​​ത​മാ​ക്കി.

ട്വി​റ്റ​ര്‍, ഫെ​യ്സ്ബു​ക്ക്, യു ​ട്യൂ​ബ്, ലി​ങ്ക്ഡ്‌ഇ​ന്‍ എ​ന്നി​വ​യു​ടെ പേ​രെ​ടു​ത്ത്​ പ​റ​ഞ്ഞാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന.​ നി​ങ്ങ​ള്‍​ക്ക്​ ഇ​ന്ത്യ​യി​ല്‍ സ്വ​ത​ന്ത്ര​മാ​യി വ്യാ​പാ​രം ന​ട​ത്തി പ​ണം ഉ​ണ്ടാ​ക്കാ​മെ​ന്നും അ​തേ​സ​മ​യം, രാജ്യത്തെ നി​യ​മ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്കേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കാ​പി​റ്റോൾ ഹി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ ​പോലീ​സു​മാ​യി സ​ഹ​ക​രി​ച്ചു. ചെ​ങ്കോ​ട്ട​യി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​പ്പോ​ള്‍ സ​ര്‍ക്കാ​റി​നെ​തി​രാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ചെ​ങ്കോ​ട്ട ന​മ്മു​ടെ അ​ഭി​മാ​ന സ്തം​ഭ​മാ​ണ്. ഇ​ര​ട്ട​ത്താ​പ്പ് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്​​ച ട്വി​റ്റ​ര്‍ പ്ര​തി​നി​ധി​ക​ളും കേ​ന്ദ്ര വാ​ര്‍​ത്ത വി​നി​മ​യ സെ​ക്ര​ട്ട​റി അ​ജ​യ് സാ​വ്‌​നി​യു​മാ​യി വെ​ര്‍​ച്വ​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ത​ങ്ങ​ളു​ടെ സ്വ​ന്തം നി​യ​മ​ങ്ങ​ളെ​യും മാ​ര്‍ഗ നി​ര്‍ദേ​ശ​ങ്ങ​ളേ​ക്കാ​ളും ഉ​പ​രി ഇ​ന്ത്യ​ന്‍ നി​യ​മ​ങ്ങ​ളെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നും അ​നു​സ​രി​ക്ക​ണ​മെ​ന്നും കൂ​ടി​ക്കാ​ഴ്​​ച​യി​ലും ഇ​ന്ത്യ ട്വി​റ്റ​റിനെ അ​റി​യി​ച്ചു. ഗ്ലോ​ബ​ല്‍ പ​ബ്ലി​ക് പോ​ളി​സി വൈ​സ് പ്ര​സി​ഡ​ന്‍​റ്​ മോ​ണി​ക് മേ​ച്ചെ, ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ കൗ​ണ്‍സ​ലും വൈ​സ് പ്ര​സി​ഡ​ന്‍​റു​മാ​യ ജിം ​ബേ​ക്ക​ര്‍ എ​ന്നി​വ​രാ​ണ് ട്വി​റ്റ​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച്‌​ യോ​ഗ​ത്തി​ല്‍ പ​​ങ്കെ​ടു​ത്ത​ത്.

ക​ര്‍​ഷ​ക ​​പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഖ​ലി​സ്ഥാ​ന്‍ വാ​ദ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തും പാ​കി​സ്താന്റെ പ്രേ​ര​ണ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തു​മാ​യ​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി 1178 അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര നി​ര്‍​ദേ​ശം പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ക്കാ​ന്‍ ട്വി​റ്റ​ര്‍ ത​യാ​റാ​യി​രു​ന്നി​ല്ല.

spot_img

Related Articles

Latest news