സിജി ഇന്റർനാഷണൽ റോബോട്ടിക്- ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- കോഡിങ് വെബ്ബിനാർ സംഘടിപ്പിക്കുന്നു

 

സാങ്കേതിക വിദ്യ; കൃഷി, വിദ്യാഭ്യാസം, ചികിത്സ, ഭക്ഷ്യസംസ്കരണം, വിതരണം, സുരക്ഷ, ബാങ്കിങ്, ഗതാഗതം, തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും കൃത്യതയും വേഗതയും നൽകിക്കൊണ്ട് കൂടുതൽ പ്രാധാന്യം നേടിക്കൊണ്ടിരിക്കുകയാണല്ലോ – വിശിഷ്യാ റോബോട്ടിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഡിങ് തുടങ്ങി സാങ്കേതിക പഠന മേഖലകളാണ് ഈ സാങ്കേന്തിക മുന്നേറ്റത്തിന്റെ ചാലക ശക്തി. ആയതിനാൽ ഈ മേഖലകളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ സിജി ഇന്റർനാഷണൽ ക്രീനോലാബുമായി ചേർന്ന് വെബ്ബിനാർ സംഘടിപ്പിക്കുന്നു. സെപ്തംബര് 30 വെള്ളിയാഴ്ച സൗദി സമയം 3 മണി (ഇന്ത്യൻ സമയം 5 :30 ) ന് സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന വെബ്ബിനറിൽ താഴെ കാണിച്ചിരിക്കുന്ന ലോഗ് ഇൻ നമ്പർ വഴി പങ്കെടുക്കാവുന്നതാണ് : 982 114 5818 – CIGI

സ്കൂൾ തലം മുതൽ വിദ്യാർത്ഥികൾ ഈ രംഗത് അടിസ്ഥാനമായ അറിവും പ്രായോഗിക പരിജ്ഞാനവും ആർജിക്കുന്നത് – തീർത്തും പ്രയോജനപ്രദമായിരിക്കും, പ്രത്യേകിച്ചും കോവിഡ് കാലഘട്ടത്തിൽ ഈ രംഗത്തെ പഠനവും ഗവേഷണങ്ങളും ഒട്ടേറെ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കൈവരിക്കുകയുണ്ടായതായി നമുക്ക് മനസിലാക്കുവാൻ സാധിക്കും –

ഈ മേഘലയിൽ കാലങ്ങളുടെ പരിചയ സമ്പത്തുള്ള പ്രമുഖ വ്യക്തിത്വങ്ങൾ വിഷയാധിഷ്ടിതമായ നൂതന ആശയങ്ങൾ നമ്മോട് പങ്ക് വെക്കുന്നു.

ആയതിനാൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സിജി ഇന്റർനാഷണൽ ഭാരവാഹികൾ അറിയിച്ചു.

spot_img

Related Articles

Latest news