തലശ്ശേരി: സി.എച്ച്.മുഹമ്മദ് കോയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തതിന്റെ 42-ാം വാർഷികം തലശ്ശേരിയിൽ ആഘോഷിച്ചു. തലശ്ശേരി സി.എച്ച്. സോഷ്യോ കൾച്ചറൽ ഫോറം സംഘടിപ്പിച്ച പരിപാടിയിൽ ടി.സി.മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ടി.വി.എ.ബഷീർ അധ്യക്ഷത വഹിച്ചു.
എ.പി.അഹമ്മദ്, പ്രൊഫ. എ.പി.സുബൈർ, അഡ്വ. അഹമ്മദ് മാണിയൂർ, മുഹമ്മദ് മുണ്ടേരി, അശ്‌റഫ് ബംഗാളി മൊഹല്ല, ഒ.കെ.സമദ്, യു.കെ.മുഹമ്മദ് കുത്തി, പി.പി.മഹമൂദ്, എ.കെ.ഇബ്രാഹിം, ഉമ്മർ പുറത്തീൽ, ഇ.എം.അഷ്‌റഫ്, പി.എം.അബ്ദുൽ ബഷീർ, യു.വി.അഷ്‌റഫ്, എ.പി.റഹീം എന്നിവർ സംസാരിച്ചു.