സി.എച്ച് കെയർ കിഡ്നി രോഗ നിർണയ ക്യാമ്പ് ആശ്വാസമായി

മുക്കം: സി.എച്ച് കെയർ കാരശ്ശേരി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് നിരവധി പേർക്ക് ആശ്വാസമായി കാരശ്ശേരി സി.എം സെൻ്ററിൽ നടന്ന കാമ്പിൽ നൂറ്റി അൻപതിൽ പരം ആളുകൾ പങ്കെടുത്തു ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു സി.എച്ച് കെയർ പ്രസിഡൻ്റ് നിസാം കാരശ്ശേരി അധ്യക്ഷനായി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ ചെയർമാൻ പി.എ ജബ്ബാർ ഹാജി മുഖ്യാതിഥിയായി പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് കെ.കോയ ഡയാലിസിസ് സെൻറർ ഡയരക്ടർമാരായ പി. രായിൻകുട്ടി നീറാട്, മൂസ ഫൗലദ് ,മൊബൈൽ ലാബ് ഇൻ ചാർജ് സുഹൈൽ എടവണ്ണപ്പാറ,പി.കെ.സി മുഹമ്മദ്, എം.പി അസയിൻ മാസ്റ്റർ, റഹ്മത്തുള്ള പറശ്ശേരി സംസാരിച്ചു ഡോ.ടി പി റാഷിദ് സ്വാഗതവും ഷൈജൽ മുട്ടാത്ത് നന്ദിയും പറഞ്ഞു

വി.പി ഷഫീഖ്,ഷബീർ മാളിയേക്കൽ, കെ.സി മുനീഷ്, അബു സുഫിയാൻ, കൃഷ്ണൻ മോണി, കെ.പി മൻസൂർ, വി.പി അനീസ് ,പി.തൻസീഹ്, വി.പി ദിൽഷാദ്, ഇ.കെ ഫാസിൽ ,സി. ആദിൽ ,ഇ.കെ ഷാനിൽ, ടി.ടി ഷാൽബിൻ നേതൃത്വം നൽകി

spot_img

Related Articles

Latest news