റിയാദ് : റിയാദ് നഗരത്തിലെ ഷിഫ പ്രദേശത്തുള്ള ഒഐസിസി പ്രവർത്തകർ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗകത്തിന് സ്വീകരണം നൽകി.
“ചായ് ചാറ്റ് വിത്ത് ലീഡർ” എന്ന തലവാചകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആര്യാടൻ ഷൗക്കത്ത് പ്രവർത്തകരുമായി സംവദിച്ചു.
നിലമ്പൂർ മണ്ഡലത്തിലെ കോൺഗ്രസ്സ് പ്രവർത്തകർ ഏറെയുള്ള ഷിഫയിൽ നിലമ്പൂരിലെ വികസന പ്രവർത്തനങ്ങളെ കുറിച്ചാണ് ഷൗകത്ത് സംസാരിച്ചത്.
ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലയിൽ നിലമ്പൂർ ഏറെ മുന്നിലെത്താനുണ്ടെന്നും ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് ജയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാൽ യു ഡി എഫിന്റെ വിജയത്തിന് പ്രവാസലോകത്തുള്ള നിലമ്പൂരിലെ കോൺഗ്രസ്സ് പ്രവർത്തകർ സജീവമായി പ്രചരണ രംഗത്തുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ , ഗ്ലോബൽ അംഗം റസാഖ് പൂക്കോട്ടുംപാടം , സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ , സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് , വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് , ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ, വർക്കിംഗ് പ്രസിഡന്റ് വാഹീദ് വാഴക്കാട്, ജോയിന്റ് ട്രഷറർ ഷറഫു ചിറ്റൻ, ഷിഫാ ഏരിയ സൗദി പൗര പ്രമുഖൻ ഫവാസ് ശഹ്‌രി തുടങ്ങിയവർ ആശംസ അറിയിച്ചു .
ഷാനു, ഷൗക്കത്ത് , ഷുക്കൂർ , ബൈജു , ബാബു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു ..