ചക്കരക്കൽ നാടകോത്സവത്തിൽ വള്ളുവനാട് ബ്രഹ്മയുടെ “രണ്ടു നക്ഷത്രങ്ങൾ” മികച്ച നാടകം

ചക്കരക്കൽ :സംഘധാര ചക്കരക്കൽ, ഗ്രാന്മ ചക്കരക്കൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദിനേശൻ ചാല, പ്രമോദ് ചാല എന്നിവരുടെ സ്മരണാർത്ഥം നവംമ്പർ 6 മുതൽ ചക്കരക്കൽ ടാക്സി സ്റ്റാന്റിൽ നടന്നു വന്ന ചക്കരക്കൽ നാടകോത്സവം സമാപിച്ചു.

മികച്ച നാടകം വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങൾ കരസ്ഥമാക്കി. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ചന്ദ്രികയ്ക്കുമുണ്ടൊരു കഥ രണ്ടാം സ്ഥാനം നേടി. ജനപ്രിയ നാടകമായി രണ്ടു നക്ഷത്രങ്ങൾ കരസ്ഥമാക്കി. മികച്ച നടൻ രണ്ടു നക്ഷത്രങ്ങളിൽ അഭിനയത്തിന് ജോൺസൺ ഐക്കര നേടി, മികച്ച നടി ബാലരമ നാടകത്തിലെ അഭിനയത്തിന് ജയശ്രീ മധുകുമാർ നേടി. മികച്ച നാടക രചന രണ്ടു നക്ഷത്രങ്ങളുടെ രചയിതാവ് ഹേമന്ദ് കുമാർ നേടി. മികച്ച സംവിധാനം രണ്ടു നക്ഷത്രങ്ങൾ സംവിധാനം ചെയ്ത രാജേഷ് ഇരുളം നേടി. മികച്ച രംഗസജ്ജീകരണത്തിന് ആറ്റിങ്ങൽ ശ്രീധന്യയുടെ നാടകം ‘ലക്ഷ്യം’ പുരസ്കാ രം നേടി

അവാർഡ് ദാനം മുൻ എംഎൽഎ എം വി ജയരാജൻ നിർവ്വഹിച്ചു പി ചന്ദ്രൻ അധ്യക്ഷനായി. കെ ബാബുരാജ്, ബി സുമോദ് സൺ, കെ വി ജി ജിൽ, എ സി ഷൈജു എന്നിവർ സംസാരിച്ചു

spot_img

Related Articles

Latest news