അരലക്ഷം രൂപയടങ്ങിയ പേഴ്‌സ് ഉടമസ്തനെ തിരിച്ചേൽപ്പിച്ച രമേശ്‌ കേരളത്തിന്‌ മാതൃകയെന്ന് ചാലിശ്ശേരി ജനമൈത്രി പോലീസ്

കൂറ്റനാട് ആരാധനാ ബിൽഡിംങിന്റെ സമീപത്ത് നിന്ന് കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്സ് ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ സാന്നിധ്യത്തിൽ ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് രമേഷ് മാതൃകയായി. മേഴത്തൂർ സ്വദേശിനിയായ പാട്ടക്കാരൻ വീട്ടിൽ കമറുന്നീസ എന്ന വീട്ടമ്മ കൂറ്റനാട് ഇസാഫ് ബാങ്കിൽ നിന്ന് ലോൺ എടുത്ത് മടങ്ങവേ കൂറ്റനാട് ആരാധനാ ബിൽഡിംങിന് സമീപത്ത് വെച്ച് പണം നഷ്ടപ്പെടുകയായിരുന്നു.

ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് രമേശിന് പണമടങ്ങിയ പേഴ്‌സ് ലഭിച്ചത്. പേഴ്സിൽ 54,900 രൂപയാണ് ഉണ്ടായിരുന്നത്. വാടകവീട്ടിൽ താമസിക്കുന്ന കൂലിപ്പണിക്കാരനായ കൂറ്റനാട് എളവാതുക്കൽ സ്വദേശി രമേഷ് ഉടനെ തന്നെ ഓട്ടോ വിളിച്ച് ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ഉടമസ്ഥനെ കണ്ടെത്തി തുക ചാലിശ്ശേരി എസ് എച്ച് ഒ യുടെ സാന്നിധ്യത്തിൽ കൈമാറി. ‘അവർ എത്ര വിഷമിച്ചു കാണും അവരുടെ പണമെന്തിനാ എനിക്ക്?’ എന്നായിരുന്നു രമേഷിന്റെ പ്രതികരണം.

ഈ കോവിഡ് കാലത്ത് പോലും സത്യസന്ധതയുടെ ഉദാത്ത മാതൃകയായി മാറിയ രമേശിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് ഇൻസ്പെക്ടർ കെ.സി വിനുവിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. എസ് ഐ അനീഷ്,ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ,രതീഷ്,സി പി ഒ പ്രശാന്ത്,സുരേഷ് ബാബു എന്നിവർ പങ്കെടുത്തു രമേശ്‌ കേരളത്തിന്‌ മാതൃകയാണെന്ന് ചാലിശ്ശേരി ജനമൈത്രി പോലീസ് അഭിപ്രായപ്പെട്ടു.

spot_img

Related Articles

Latest news