മേയര്‍ തെരഞ്ഞെടുപ്പ്; ചണ്ഡിഗഢില്‍ ബിജെപിക്ക് തിരിച്ചടി; അസാധുവാക്കിയ ബാലറ്റുകള്‍ സുപ്രീംകോടതി സാധുവാക്കി

ന്യൂഡല്‍ഹി: ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പില്‍ അസാധുവാക്കിയ ബാലറ്റുകള്‍ സുപ്രീംകോടതി സാധുവാക്കി. റിട്ടേണിങ് ഓഫിസർ അസാധുവാക്കിയ എട്ട് വോട്ടുകളും സാധുവാണെന്നും ഇവയെല്ലാം ലഭിച്ചത് എ.എ.പി സ്ഥാനാർഥി കുല്‍ദീപ് കുമാറിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ബാലറ്റ് പരിശോധനക്ക് ശേഷം തീർപ്പ് കല്‍പിച്ചു.

എട്ട് ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ എ.എ.പിയുടെ കുല്‍ദീപ് കുമാർ മേയറാകും. ബാലറ്റില്‍ കൃത്രിമം നടത്തിയ പ്രിസൈഡിങ് ഓഫിസർ അനില്‍ മസീഹിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാൻ പഞ്ചാബ്-ഹരിയാന ഹൈകോടതി രജിസ്ട്രാറോട് കോടതി നിർദേശിച്ചു.

അതേസമയം അട്ടിമറിയിലൂടെ ചണ്ഡിഗഢ് മേയറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗം മനോജ് സോങ്കർ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് രാജിവെച്ചിരുന്നു. മേയർ തെരഞ്ഞെടുപ്പിനെതിരായ ഹരജി സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയായിരുന്നു രാജി.

spot_img

Related Articles

Latest news